മലപ്പുറത്ത് നീന്തൽ പരിശീലനത്തിന് ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ കെൻസ് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു
മലപ്പുറം: വണ്ടൂരിൽ സഹോദരനോടൊപ്പം നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റിയിൽ പുളിശ്ശേരിയിലെ വാളശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ് കെൻസ് (17) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഓർക്ക നീന്തൽ കുളത്തിൽ വെച്ചാണ് അപകടം നടന്നത്.
സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ കെൻസ് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സഹോദരൻ ബഹളം വെച്ചു നീന്തൽകുളം ഉടമയെ വിളിച്ചു വരുത്തിയാണ് കെൻസിനെ പുറത്തെടുത്തത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ. വണ്ടൂർ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ മംഗലാപുരത്ത് രണ്ട് മലയാളി വിദ്യാർഥികൾ ഇന്നലെ കടലിൽ മുങ്ങിമരിച്ചിരുന്നു. ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂര്‍ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്.
advertisement
സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞാണ് ബീച്ചില്‍ എത്തിയത്. ബീച്ചിൽ എത്തിയ ഇവർ കടലില്‍ കുളിക്കാനായി ഇറങ്ങുകയായിരുന്നു. ഇതിൽ ഒരാൾ തിരയിൽപ്പെട്ടപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടുപേരെയും തിരയിൽപ്പെട്ട് കാണാതാകുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
December 10, 2023 12:32 PM IST