കോഴിക്കോട് ബസിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു

Last Updated:

കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. പ്രദേശത്തിത് പതിവ് സംഭവമെന്ന് നാട്ടുകാർ

സംഭവ ദൃശ്യം
സംഭവ ദൃശ്യം
ബസിൽ നിന്നും തെറിച്ചുവീണ സ്കൂൾ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. കോഴിക്കോട് പേരാമ്പ്രയ്ക്ക് അടുത്ത് മുളിയങ്ങളിലാണ് സംഭവം. ഇന്ന് രാവിലെ ഒൻപതേ മുക്കാലോടെയാണ് വിദ്യാർത്ഥി ബസിൽ നിന്നും വീണത്.
കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. പ്രദേശത്തിത് പതിവ് സംഭവമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ നാട്ടുകാർ ബസ് ജീവനക്കാരോട് ക്ഷോഭിച്ചു.
കുട്ടി കയറും മുമ്പേ ബസ് മുന്നോട്ടെടുത്തു എന്നാണ് ആരോപണം. പുറമിടിച്ചു വീണ കുട്ടിയുടെ മുതുകത്ത് ബാഗ് ഉണ്ടായിരുന്നതിനാൽ പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.
Summary: A school student escaped unhurt after he had fallen from a moving bus in Kozhikode. The bus took off before he entered in forcing him to fall flat on the road
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ബസിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement