കേരള അണ്ടർ -19 ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർത്ഥിയാണ് മാനവ്
എറണാകുളം: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു.പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകന്‍ മാനവ് (17) ആണ് മരിച്ചത്. എളന്തിക്കര -കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപമുള്ള പുഴയിലാണ് മാനവും മറ്റ് സുഹൃത്തുക്കളും ചേർന്ന് കുളിക്കാൻ എത്തിയത്. ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടാവുന്നത്. പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാർത്ഥിയാണ് മാനവ്. അണ്ടര്‍-19 കേരള ക്രിക്കറ്റ് ടീമിലേക്ക് മാനവിനെ തിരഞ്ഞെടുത്തിരുന്നു.
സുഹൃത്തുക്കളായ ഏഴുപേരോടൊപ്പമാണ് മാനവ് പുത്തന്‍വേലിക്കര എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം കുളിക്കാന്‍ ഇറങ്ങിയത്. മാനവ് പുഴയിൽ മുങ്ങിപോകുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിപോകുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു. അപ്പോഴേക്കും ആഴമുള്ള പുഴയിലേക്ക് മാനവ് താഴ്ന്നുപോയിരുന്നു. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് 30 അടി താഴ്ചയില്‍ നിന്ന് മാനവിനെ മുങ്ങിയെടുത്തത്. ഉടനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
March 27, 2025 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള അണ്ടർ -19 ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ചു