അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് കുട്ടികൾ; കാസർകോട്ട് കന്നഡ അറിയാത്തയാളെ സ്കളിൽ നിയമിച്ചതിൽ പ്രതിഷേധം
- Published by:Anuraj GR
- news18-malayalam
Last Updated:
തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയം ആണ് പഠിപ്പിക്കേണ്ടത്
കാസർഗോഡ് അഡൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കന്നഡ ഭാഷ അറിയാത്തയാളെ അധ്യാപികയായി
നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തം. അധ്യാപിക ക്ലാസെടുക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി.
കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്കൂളിൽ അധ്യാപകയായി നിയമിച്ചെന്നാരോപിച്ചാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. കാസർഗോഡ് അഡൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയ്ക്ക് കന്നഡ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയം ആണ് പഠിപ്പിക്കേണ്ടത്. ഉദുമയിലുണ്ടായിരുന്ന ഈ അധ്യാപികക്കെതിരെ നേരത്തെയും വിവാദങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് മൈസൂരുവിൽ നിന്നും കന്നഡ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയാണ് ഇപ്പോൾ അഡൂർ സ്കൂളിൽ
നിയമിതയായത്.
advertisement
എന്നാൽ അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നാണ് വിദ്യാർഥികളടെ പരാതി. സംഭവത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് പ്രധാന അധ്യാപകനെയും, അധ്യാപികയെയും തടഞ്ഞു വച്ചു. കന്നഡ അറിയുന്ന അധ്യാപകരെ നിയമിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം പിഎസ്‌സി നിയമനം ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 20, 2023 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപിക പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് കുട്ടികൾ; കാസർകോട്ട് കന്നഡ അറിയാത്തയാളെ സ്കളിൽ നിയമിച്ചതിൽ പ്രതിഷേധം


