'വന്ദേഭാരത് വിവാദം കുട്ടികൾക്ക് ഭയമുണ്ടാക്കുന്നു; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകും'; സ്കൂൾ പ്രിൻസിപ്പൽ

Last Updated:

വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണെന്നും പ്രിൻസിപ്പൽ

News18
News18
എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ കുട്ടികവന്ദേ ഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതികരണവുമായി പ്രിൻസിപ്പഡിന്റോ കെ പി. വിവാദം കുട്ടികളിഭയമുണ്ടാക്കിയെന്നും സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ പരാതി നൽകുമെന്നും സ്കൂപ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. സംഭവമറിഞ്ഞതു മുതരക്ഷകർത്താക്കളും ആശങ്കയിലാണ് അവർ വിളിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്ചോദിച്ചതിവിഷമമുണ്ടെന്നും പ്രിൻസിപ്പകൂട്ടിച്ചേർത്തു.
advertisement
അതേസമയം വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണെന്നും റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടല്ല പാടിയതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
"ഇത് ചൈനയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ പാടിയ ഒരു ഗീതം അല്ല, ഇവിടെ ഭാരതത്തിൽ, ഭാരതത്തിലെ സിറ്റിസൺസ് ഭാരതത്തിന്റെ മണ്ണിഭാരതത്തെ പുകഴ്ത്തി പ്രകീർത്തിച്ചുകൊണ്ട് പാടിയ ദേശഭക്തിഗാനത്തിലെ വരികളാണ്. അതിനുമുകളിഎന്ത്നടപടിയെടുക്കും എന്ത് ആക്ഷവരും എന്നാണ് ഇവപറയുന്നത്? ഇനി അങ്ങനെ വന്നാഏതറ്റം വരെയും പോയി നോക്കും, അത്രേള്ളൂ" പ്രിൻസിപ്പൽ പറഞ്ഞു
advertisement
ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന്  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിതുടർനടപടികസ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സർക്കാപരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വന്ദേഭാരത് വിവാദം കുട്ടികൾക്ക് ഭയമുണ്ടാക്കുന്നു; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകും'; സ്കൂൾ പ്രിൻസിപ്പൽ
Next Article
advertisement
'വന്ദേഭാരത് വിവാദം കുട്ടികൾക്ക് ഭയമുണ്ടാക്കുന്നു; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകും'; സ്കൂൾ പ്രിൻസിപ്പൽ
'വന്ദേഭാരത് വിവാദം കുട്ടികൾക്ക് ഭയമുണ്ടാക്കുന്നു; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകും'; സ്കൂൾ പ്രിൻസിപ്പൽ
  • കുട്ടികൾ വന്ദേ ഭാരത് ട്രെയിനിൽ ഗണഗീതം പാടിയതിൽ വിവാദം, സൈബർ ആക്രമണത്തിനെതിരെ പരാതി നൽകും.

  • വിവാദം കുട്ടികളിൽ ഭയമുണ്ടാക്കിയെന്നും രക്ഷകർത്താക്കൾ ആശങ്കയിലാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

  • വിദ്യാഭ്യാസ മന്ത്രി: റിപ്പോർട്ട്‌ ചോദിച്ചതിൽ വിഷമമുണ്ട്, തുടർനടപടികൾ സ്വീകരിക്കും.

View All
advertisement