ആചാരം തെറ്റിക്കേണ്ട, സ്ത്രീകൾ ശബരിമലയിൽ കയറേണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി
Last Updated:
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടായിരുന്നു സ്വാമി സ്വീകരിച്ചിരുന്നത്. നേരത്തെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും, പട്ടാളത്തെ വിളിച്ചായാലും വിധി നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു.
ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി സ്ത്രീകളുടെ തന്നെ ഗുണത്തിനുവേണ്ടിയുള്ളതാണെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കാലങ്ങളായി നിലനിൽക്കുന്ന ആചാരം തെറ്റിക്കേണ്ടതില്ല. സ്ത്രീകൾ ശബരിമലയിൽ കയറേണ്ട കാര്യമില്ല. വിധി അനുകൂലമാണെങ്കിലും സ്ത്രീകൾ മാറിനിൽക്കുന്നതാണ് ഉചിതമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി സുബ്രഹ്മണ്യം സ്വാമി ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണ്. വിധി അനുകൂലമാണെങ്കിലും സ്ത്രീകള്‍ സ്വയം മാറി നില്‍ക്കുകയാണ് പ്രശ്‌നത്തിന് പരിഹാരം. നക്‌സലൈറ്റുകളും കമ്മ്യൂണിസ്റ്റുകളുമാണ് ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. കേരള സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആചാരം തെറ്റിക്കേണ്ട, സ്ത്രീകൾ ശബരിമലയിൽ കയറേണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി


