advertisement

സിപിഎം വിട്ട് മുസ്ലീം ലീഗിൽ ചേർന്ന മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം സ്വന്തം വാർഡിൽ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു

Last Updated:

അഞ്ചൽ ഗ്രാമപഞ്ചായത്തിലെ പാറവിള എട്ടാം വാർഡിൽ നടന്ന കുടുംബശ്രീ എഡിഎസ് തിരഞ്ഞെടുപ്പിൽ സുജ ദയനീയമായി പരാജയപ്പെട്ടു

സുജ ചന്ദ്രബാബു
സുജ ചന്ദ്രബാബു
കൊല്ലം: മുപ്പത് വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മാസം മുസ്ലീം ലീഗിൽ ചേർന്ന മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബുവിന് സ്വന്തം നാട്ടിൽ കനത്ത തിരിച്ചടി. അഞ്ചൽ ഗ്രാമപഞ്ചായത്തിലെ പാറവിള എട്ടാം വാർഡിൽ നടന്ന കുടുംബശ്രീ എഡിഎസ് (ADS) തിരഞ്ഞെടുപ്പിൽ സുജ ദയനീയമായി പരാജയപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ച് സജീവ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നതിനിടെയാണ് സ്വന്തം തട്ടകത്തിൽ സുജയ്ക്ക് തിരിച്ചടി നേരിട്ടത്.
തെക്കൻ ജില്ലകളിൽ ലീഗ് ആവശ്യപ്പെടുന്ന നിയമസഭാ സീറ്റുകളിൽ സുജ  സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവർക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമായാണ് സുജയുടെ പാർട്ടി പ്രവേശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ കണ്ടിരുന്നത്. ഇരവിപുരത്തും പുനലൂരിലും കഴിഞ്ഞ തവണ നേരിട്ട വെല്ലുവിളികൾ മറികടക്കാൻ സുജയെപ്പോലൊരു നേതാവ് ഗുണകരമാകുമെന്ന് ലീഗ് കണക്കുകൂട്ടിയിരുന്നു.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുജ ചന്ദ്രബാബു പാർട്ടിയിലെ കരുത്തുറ്റ വനിതാ മുഖമായിരുന്നു. മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ഒരുതവണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. എംഎ ഹിസ്റ്ററി ബിരുദധാരിയായ സുജ പുനലൂർ എസ്എൻ കോളേജിൽ ഗസ്റ്റ് ലെക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് നീങ്ങുന്ന സുജയ്ക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പിലുണ്ടായപരാജയം വൻ തിരിച്ചടിയാണ്.
advertisement
സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്ന അന്നു തന്നെ പ്രാദേശിക സിപിഎം പ്രവർത്തകർ  ‘സന്തോഷം’ പങ്കുവെച്ചിരുന്നു . അഞ്ചലിൽ പായസം വെച്ചും മധുരം വിതരണം ചെയ്തുമായിരുന്നു സിപിഎം പ്രവർത്തകരുടെ ‘ആഘോഷം’. പാറവിള വാർഡിലെ പ്രവർത്തകരും അഞ്ചൽ ഏരിയാ നേതൃത്വത്തിലെ ചിലരുമായിരുന്നു ആഘോഷ പരിപാടിയുടെ പ്രധാന സംഘാടകർ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം വിട്ട് മുസ്ലീം ലീഗിൽ ചേർന്ന മുൻ കൊല്ലം ജില്ലാ കമ്മിറ്റി അംഗം സ്വന്തം വാർഡിൽ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement