advertisement

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും, ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ തുടർച്ചയായുള്ള ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് എക്സിൽ കുറിച്ചു

News18
News18
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷകെയിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ തുടർച്ചയായുള്ള ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് എക്സിൽ കുറിച്ചു.
ലോകത്തിലെ സുപ്രധാന സമുദ്ര ​ഗതാ​ഗതമായ ​ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും ആ​ഗോള തലത്തിലുള്ള ഊർജ പ്രതിസന്ധിയെ കുറിച്ചും ഇരുവരും ചർച്ച നടത്തി. ഹോർമുസ്  കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പൽ പാതകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികൂല സാഹ​ചര്യത്തിലും ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷയൊരുക്കുന്നതിൽ ഇറാനിയൻ ഭരണകൂടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംഘർഷത്തിൽ സാധാരണക്കാരുടെ ജീവൻ പൊലിയുന്നതിൽ പ്രധാനമന്ത്രി അ​ഗാധമായ ആശങ്കയറിയിക്കുകയും ചെയ്തു.
ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റുമായി നടത്തുന്ന രണ്ടാമത്തെ ഫോൺ സംഭാഷണമാണിത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും, ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
  • ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്‍റ് പ്രസംഗിച്ചു

  • മുസ്ലീം രാജ്യങ്ങൾക്കിടയിലെ ഭിന്നതയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ഇസ്രായേലാണെന്ന് പെസെഷ്കിയാൻ

  • അമേരിക്കയും ഇസ്രായേലും ഇറാന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇറാൻ തിരിച്ചടിച്ചു

View All
advertisement