ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും

Last Updated:

‌സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്

News18
News18
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്.
കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന ആവശ്യം ഉന്നയിച്ചത്.
ദേവസ്വങ്ങൾക്ക് അനുകൂലമായി നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്നായിരുന്നു, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നത്. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന മുൻപു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതാണ്. അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചിരുന്നു.
ശിവരാത്രിയടക്കമുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ എം.ആർ.അഭിലാഷ് വാദം ഉന്നയിച്ചു. അപ്രായോഗികവും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തത്. ദേവസ്വങ്ങളുടെ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഹര്‍ജി ഫെബ്രുവരി നാലിന് വീണ്ടും പരി​ഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement