'രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല': സുരാജ് വെഞ്ഞാറമൂട്
- Published by:user_57
- news18-malayalam
Last Updated:
നടന്റെ പ്രതികരണത്തിന് DYFI ദേശീയ അധ്യക്ഷൻ എ.എ. റഹീമിന്റെ പിന്തുണ
ടൊവിനോ തോമസിന് പിന്നാലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടൻ സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). ഫേസ്ബുക്ക് പോസ്റ്റിൽ സമരത്തിന്റെ ദൃശ്യങ്ങൾ കൂടി ചേർത്താണ് സുരാജിന്റെ വാക്കുകൾ. “നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക,” എന്ന് സൂരജ് വെഞ്ഞാറമൂട് ഫേസ്ബുക്കിൽ പ്രതികരിച്ചു.
നടന്റെ പ്രതികരണത്തിന് DYFI ദേശീയ അധ്യക്ഷൻ എ.എ. റഹീം എം.പി. കമന്റിൽ മറുപടി നൽകി. ‘ധീരമായ നിലപാടിന് അഭിവാദ്യങ്ങൾ’ എന്ന് റഹീം.
സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ഗുസ്തിക്കാർ താരങ്ങൾ ആവശ്യപ്പെടുന്നു. റയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് ഒരു വീഡിയോ പോസ്റ്റ് ചെയ്ത് തങ്ങൾ പ്രതിഷേധം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
advertisement
Also read: ഗുസ്തിതാരങ്ങളെ തടഞ്ഞുവെച്ച നടപടിയെ അപലപിച്ച് രാജ്യാന്തര സമിതി; ഒപ്പം ഗുസ്തി ഫെഡറേഷന് മുന്നറിയിപ്പും
അതേസമയം, ജന്തർ മന്തറിൽ ഗുസ്തിക്കാരെ വീണ്ടും പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കായികതാരങ്ങൾ ക്രമസമാധാനം ലംഘിച്ചുവെന്ന് ആരോപിച്ച് വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ ഇന്ത്യൻ ഒളിമ്പ്യൻമാരെ ഞായറാഴ്ച ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുസ്തിക്കാർക്കെതിരായ ഡൽഹി പോലീസിന്റെ നടപടിക്ക് നേരെ ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്രയും മുൻ ഷൂട്ടർ അഭിനവ് ബിന്ദ്രയും ഉൾപ്പെടെയുള്ള കായികരംഗത്ത് നിന്നുള്ളവരുടെ വിമർശനം ഉയർന്നിരുന്നു. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ഭൂഷണെതിരെ നടപടിയെടുക്കാത്തതിന് പ്രതിപക്ഷ പാർട്ടികളും കേന്ദ്രത്തെ വിമർശിച്ചു.
advertisement
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധക്കാർ രജിസ്റ്റർ ചെയ്ത പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം വിവിധ വശങ്ങളിൽ അന്വേഷണം നടത്തി വരികയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ പ്രയാസമാണെന്നും ഡൽഹി പോലീസ് പിആർഒ സുമൻ നാൽവ പറഞ്ഞു.
Summary: Malayalam actor Suraj Venjaramoodu comes in solidarity with the protest launched by Indian wrestlers seeking action against Wrestling Federation of India chief and BJP MP Brij Bhushan Sharan Singh for sexual exploitation. Earlier, Tovino Thomas too has come forward expressing his support to the protest
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 01, 2023 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല': സുരാജ് വെഞ്ഞാറമൂട്