കൊച്ചി:രാജ്യ സുരക്ഷ കണക്കിലെടുത്താണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍(Farm Laws) പിന്‍വലിച്ചതെന്ന് നടന്‍ സുരേഷ് ഗോപി(Suresh Gopi )ചില കാര്യങ്ങളോട് കര്‍ഷകര്‍ക്ക് യോജിപ്പ് ഉണ്ട്. ചില കാര്യങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതായി അറിഞ്ഞു. എന്താണ് പറഞ്ഞതെന്ന് വിശദമായി മനസിലാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം അതിന്റെ കോപ്പി എം പിമാര്‍ക്ക് ലഭിയ്ക്കാറുണ്ട്. അത് ലഭിച്ചാല്‍ പഠിച്ച ശേഷം കൂടുതല്‍ പ്രതികരിയ്ക്കാമെന്നും സുരേഷ് ഗോപി എം പി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷം തികയുന്നതിന് തൊട്ടുമുന്‍പാണ് ഇത് പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും. നിയമം റദ്ദാക്കിക്കൊണ്ട് രാജ്യത്തെ കര്‍ഷകരോട് നരേന്ദ്രമോദി ക്ഷമാപണം നടത്തിയിരുന്നു. കര്‍ഷകരുടെ വേദന മനസിലാക്കുന്നതായും ഇനി അവരുടെ ഉന്നമനത്തിയാട്ടായിരിയ്ക്കും പ്രവര്‍ത്തിയ്ക്കുകയെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം പിന്‍വലിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിയ്ക്കുന്ന ഉറപ്പ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സമരം അവസാനിപ്പിയ്ക്കാന്‍ കര്‍ഷകര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
നിയമങ്ങള്‍ പിന്‍വലിയ്ക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള സമീപനവും മാറണമെന്നാണ് സമരം ചെയ്യുന്ന സംഘടനകളുടെ ആവശ്യം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റിലെ പ്രഖ്യാപനം മാത്രം പോരാ. താങ്ങുവില ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. നിയമം പിന്‍വലിക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ കര്‍ഷകര്‍ മധുരം നല്‍കിയാണ് ആഘോഷിച്ചത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കര്‍ഷക സമരം തുടങ്ങുന്നത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതെന്നും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രശംസിച്ചു. വലിയ വാര്‍ത്ത എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്. പഞ്ചാബിലെ കര്‍ഷകരുടെ വിജയമാണെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ചെപ്പടിവിദ്യ ആണ് മോദിയുടെതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.''- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Farm Laws, Suresh Gopi