'എൻ്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചു; അവിടെ നിന്ന് രക്ഷപ്പെട്ടാണ് ആംബുലൻസിൽ എത്തിയത്': സുരേഷ് ​ഗോപി

Last Updated:

രാഷ്ട്രീയ കിങ്കരന്മാർ തന്റെ വാഹനം ആക്രമിച്ചുവെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ പൂരനഗരിയിൽ തന്റെ വാഹനം ​ഗുണ്ടകൾ ആ​ക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. രാഷ്ട്രീയ കിങ്കരന്മാരാണ് അതിന് പിന്നാലെന്നും സുരേഷ് ​ഗോപി പറഞ്ഞു. അവിടെ നിന്നും തന്നെ രക്ഷിച്ച് കൊണ്ടുവന്നത് രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്.
15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും ഇതൊന്നും വിശദീകരിക്കേണ്ട കാര്യമില്ല സിബിഐ വരുമ്പോൾ അവരോട് പറഞ്ഞോളാമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ എന്തുവേണമെങ്കിലും ചെയ്യട്ടെ. തൃശ്ശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരവന്നൂർ വിഷയമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആരുടെയും അപ്പന് വിളിച്ചതല്ല, വിളിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
എഡിഎമ്മിന്റെ മരണത്തിൽ റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ എന്നും ഈ വിഷയങ്ങൾ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു 10 വർഷത്തിനകത്ത് നൽകിയ എല്ലാ എൻഒസിയും പരിശോധിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം എന്നുമായിരുന്നു സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എൻ്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചു; അവിടെ നിന്ന് രക്ഷപ്പെട്ടാണ് ആംബുലൻസിൽ എത്തിയത്': സുരേഷ് ​ഗോപി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement