മലപ്പുറം: ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകന് താങ്ങായി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപി. മൂന്നു വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായ ജപ്തി ഭീഷണി നേരിടുന്ന കവളപ്പാറയ്ക്കടുത്ത പാതാറിലെ കൃഷ്ണനാണ്(79) സുരേഷ് ഗോപിയുടെ സഹായം എത്തിയത്.
വീട് ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാന്‍ സുരേഷ് ഗോപി മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു. കൃഷ്ണനും കുടുംബവും ഒരു ജീവിതംകൊണ്ടു സമ്പാദിച്ചതെല്ലാം ഉരുളെടുത്തുകൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍മില്ലാതെ വീടടക്കം ജപ്തി ഭീഷണിയിലായി.
സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് നിലമ്പൂര്‍ ഹൗസിങ് സഹകരണ സൊസൈറ്റിയിലേക്ക് മൂന്നര ലക്ഷം നിക്ഷേപിച്ചത്. ഇതോടെ കൃഷ്ണനും കുടുംബത്തിനു മീതെ വെല്ലുവിളിയായിനിന്ന വീടിന്റെ ജപ്തി ഒഴിഞ്ഞു.
വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു
കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. . പുറപ്പെടും മുന്‍പ് യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് തീ പടർന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാൽ വന്‍ അപകടം ഒഴിവായി. സംഭവത്തിൽ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മെക്കാനിക്കൽ ഡിപാർട്മെന്റ്ലെ വിദ്യാർഥികളുമായി ജൂണ് 26 തീയതി ആറു ദിവസത്തെ വിനോദയാത്രക്ക് പോയ കൊമ്പൻ എന്ന ബസ്സിന് മുകളിലായിരുന്നു അപകടമായരീതിയിൽ പൂത്തിരി കത്തിച്ചത്.തുടർന്ന് ബസിന്റെ മുകളിൽ തീ പടരുകയായിരുന്നു. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
വാഹനങ്ങൾ തമ്മിൽ നടത്തിയ മത്സര പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്.അനധികൃതമായി ഘടിപ്പിച്ച ലെയ്സര്‍,വർണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരിൽ മുൻപും പലതവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ട വാഹനമാണ് കൊമ്പൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmer, Suresh Gopi