'തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്'; വികാരാഭരിതനായി സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരില്‍ വിജയം സുനിശ്ചിതമാക്കി തൃശൂർ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 75079 വോട്ടാണ് വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.
തുടക്കം മുതലെ മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. എന്നാൽ വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് നേരത്തെ വ്യക്തമാക്കിയത്.
എന്നാല്‍ ഇപ്പോഴിതാ മാധ്യമങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദി പറഞ്ഞ് കൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടി തരുന്നത്. താൻ തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നല്‍കിയ തൃശൂരിലെ പ്രവര്‍ത്തകര്‍ക്കു നന്ദി’’– സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 04, 2024 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്'; വികാരാഭരിതനായി സുരേഷ് ഗോപി


