കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഹൗസ് സര്‍ജന്‍ ഡോ.വന്ദനാ ദാസിന്‍റെ വീട്ടിലെത്തി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉച്ചയ്ക്ക് 1.20 ഓടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ അദ്ദേഹം വന്ദനയുടെ അച്ഛന്‍ കെ.കെ മോഹന്‍ദാസിനെയും അമ്മ വസന്തകുമാരിയെയും സന്ദര്‍ശിച്ചു. മകളുടെ വിയോഗത്തിലുണ്ടായ ദുഖത്തില്‍ പങ്കുചേരാന്‍ പ്രമുഖരടക്കം വീട്ടിലെത്തിയിരുന്നെങ്കിലും ആരെയും കാണാൻ വസന്തകുമാരി തയ്യാറായിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപിയോട് സംസാരിക്കണമെന്ന് വസന്തകുമാരി ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കും. കേരളത്തില്‍ ഒരു സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്ന് സുരേഷ് ഗോപി വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.
നടന്‍ മമ്മൂട്ടി, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ വന്ദനാദാസിന്‍റെ വീട്ടിലെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors murder, Kottayam, Suresh Gopi