കേന്ദ്രമന്ത്രി സുരേഷ് ഗോപി ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ വീട്ടിൽ സന്ദർശനം നടത്തി
- Published by:Sneha Reghu
Last Updated:
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍ നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു
കോതമംഗലം: ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരണം ഒന്നും നടത്തിയിരുന്നില്ല ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. ഇതിനിടയിലാണ് സുരേഷ്ഗോപി സിസ്റ്റർ പ്രീതിയുടെ വീട്ടിലെത്തിയത്.
ഇന്ന് പ്രീതി മേരിയുടെ മാതാപിതാക്കളുമായി സുരേഷ്ഗോപി സംസാരിച്ചു. വ്യാജ വോട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നായിരുന്നു അദ്ദേഹം കോതമംഗലത്തെ സിസ്റ്റർ പ്രീതിയുടെ വീട്ടിലേക്ക് പോയത്.
ഇവിടെനിന്നായിരുന്നു അദ്ദേഹം കോതമംഗലത്തെ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍ നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു. വിഷയത്തില്‍ സുരേഷ് ഗോപി മൗനം പാലിച്ചതില്‍ സഭാപ്രവര്‍ത്തകര്‍ക്കിടയിലും നീരസമുണ്ടായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. പിന്നാലെ ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ബിജെപി പ്രവർത്തകരെ സന്ദർശിക്കാൻ ആശുപത്രിയിൽ പോയിരുന്നു. എന്നാൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും സുരേഷ് ഗോപി മറുപടി നൽകിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kothamangalam,Ernakulam,Kerala
First Published :
August 13, 2025 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീ പ്രീതി മേരിയുടെ വീട്ടിൽ സന്ദർശനം നടത്തി