advertisement

സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

Last Updated:

ജിയോ ഇൻഫർമാറ്റിക്സ്, കൃത്രിമ ബുദ്ധി (AI), മെഷീൻ ലേണിംഗ് (ML) അധിഷ്ഠിത ഓട്ടോമേറ്റഡ് ഫീച്ചർ എക്സ്ട്രാക്ഷൻ, ഫിസിക്കൽ-മറൈൻ-സാറ്റലൈറ്റ് (ജിയോദസി) ആസ്ട്രോണമി എന്നിവ ഉൾപ്പെടെയുള്ള ശാഖകളിൽ അക്കാദമിക്-ഗവേഷണ മികവ് വർധിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം

സഹകരണം അഞ്ച് വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുന്നത്
സഹകരണം അഞ്ച് വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുന്നത്
തിരുവനന്തപുരം: രാജ്യത്തിന്റെ ഭൗമവിവര ശാസ്ത്ര-ഡിജിറ്റൽ ഗവേഷണ രംഗത്ത് ശക്തമായ സഹകരണത്തിന് വഴിയൊരുക്കി സർവേ ഓഫ് ഇന്ത്യയും ഡിജിറ്റല്‌ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ദേശീയ ഭൗമവിവര ഏജൻസിയായ സർവേ ഓഫ് ഇന്ത്യയും കേരള സർക്കാർ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിലുള്ള ഈ സഹകരണം അഞ്ച് വർഷത്തേക്കാണ് പ്രാബല്യത്തിൽ വരുന്നത്.
ജിയോ ഇൻഫർമാറ്റിക്സ്, കൃത്രിമ ബുദ്ധി (AI), മെഷീൻ ലേണിംഗ് (ML) അധിഷ്ഠിത ഓട്ടോമേറ്റഡ് ഫീച്ചർ എക്സ്ട്രാക്ഷൻ, ഫിസിക്കൽ-മറൈൻ-സാറ്റലൈറ്റ് (ജിയോദസി) ആസ്ട്രോണമി എന്നിവ ഉൾപ്പെടെയുള്ള ശാഖകളിൽ അക്കാദമിക്-ഗവേഷണ മികവ് വർധിപ്പിക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.
ഈ അഞ്ച് വർഷത്തെ സഹകരണ ഉടമ്പടിയിലൂടെ പരസ്പര ഗുണകരമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും, യോഗ്യതയുള്ള സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ്, പി.എച്ച്.ഡി. ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുകയും ചെയ്യും. ഭൗമവിവര ഡാറ്റയിൽ ഓട്ടോമേഷൻ, ഫിസിക്കൽ ജിയോദസിക്കായുള്ള ഉയർന്ന ഗണിത അടിത്തറ, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ അക്കാദമിക്-സാങ്കേതിക പരിശീലനങ്ങൾ തുടങ്ങിയ വ സംഘടിപ്പിക്കും.
advertisement
ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, രജിസ്ട്രാർ പ്രൊഫ. എ. മുജീബ്, ഡീൻ – എച്ച്ആർ പ്രൊഫ്. മനോജ് കുമാർ ടി.കെ, ഡീൻ – അക്കാദമിക്സ് പ്രൊഫ. ആർ. ജയശങ്കർ, റിസർച്ച് ഓഫീസിന്റെ ചെയർ ഡോ. ജോസ് ജോസഫ്, സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസിന്റെ ചെയറും സെൻറർ ഫോർ ജിയോസ്പേഷ്യൽ അനലിറ്റിക്സിന്റെ കോർഡിനേറ്ററുമായ ഡോ. രാധാകൃഷ്ണൻ ടി., സർവേ ഓഫ് ഇന്ത്യയിൽ നിന്ന് കേരള & ലക്ഷദ്വീപ് വിംഗ് ഇൻ-ചാർജും സൂപ്രണ്ടിംഗ് സർവേയറുമായ ശ്രീ അവിനാഷ് മിശ്ര, ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ ആർ. രതീഷ്, ഓഫീസ് സർവേയർമാരായ ശ്രീ അംബി ടി.എസ്., ശ്രീ അരുൺ കുമാർ ടി.എസ്. എന്നിവർ പങ്കെടുത്തു.
advertisement
ധാരണാപത്രം ഉറപ്പാക്കുന്നത്
അക്കാദമിക് സഹകരണം - യോഗ്യതയുള്ള സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി.ജി., ഡോക്ടറൽ പ്രവേശനം നൽകും. സംയുക്ത ഗവേഷണ മാർഗനിർദ്ദേശവും പ്രോജക്ട് മേൽനോട്ടവും പ്രോത്സാഹിപ്പിക്കും.
ഗവേഷണവും നവീകരണവും- സംയുക്ത ഗവേഷണ പദ്ധതികൾ, സഹരചന പ്രസിദ്ധീകരണങ്ങൾ, ദേശീയ-അന്തർദേശീയ കോൺഫറൻസുകളിലും ഫണ്ടഡ് പദ്ധതികളിലും സംയുക്ത പങ്കാളിത്തം എന്നിവ ഉറപ്പാക്കും.
ശേഷി വികസനവും പരിശീലനവും- ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യകൾ, AI/ML പ്രയോഗങ്ങൾ, പുരോഗമിച്ച ജിയോദസി തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, വിദഗ്ധ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും.
advertisement
വിദ്യാർത്ഥികൾക്ക് അവസരങ്ങൾ- ഡിജിറ്റൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് സർവേ ഓഫ് ഇന്ത്യയിൽ ഇന്റേൺഷിപ്പുകൾ, ക്യാപ്‌സ്റ്റോൺ പ്രോജക്ടുകൾ, ഡിസർട്ടേഷൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അവസരങ്ങൾ ലഭ്യമാക്കും.
ഡാറ്റയും അടിസ്ഥാന സൗകര്യങ്ങളും പങ്കിടൽ- നിലവിലെ നയങ്ങൾക്കനുസൃതമായി ഉയർന്ന നിലവാരമുള്ള ഭൗമവിവര ഡാറ്റ സർവേ ഓഫ് ഇന്ത്യ പങ്കിടും. ഗവേഷണ സൗകര്യങ്ങൾ, ലബോറട്ടറികൾ, ലൈബ്രറി സൗകര്യങ്ങൾ എന്നിവ പരസ്പര ധാരണപ്രകാരം ഉപയോഗിക്കാൻ അവസരം നൽകും.
ഗവേഷണഫലങ്ങളുടെ പ്രായോഗിക പ്രയോഗം- സർവേ ഓഫ് ഇന്ത്യയുടെ ദേശീയ ദൗത്യവുമായി ബന്ധപ്പെട്ട പ്രായോഗിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിലേക്ക് ഗവേഷണഫലങ്ങളെ മാറ്റുന്നതിനാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
advertisement
രണ്ടു സ്ഥാപനങ്ങളുടെയും പ്രതിനിധികളടങ്ങിയ സംയുക്ത കോർഡിനേഷൻ കമ്മിറ്റി ധാരണാപത്രത്തിന്റെ നടപ്പാക്കൽ, പുരോഗതി വിലയിരുത്തൽ, സഹകരണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കും.
ഈ സഹകരണം സർവേ ഓഫ് ഇന്ത്യയുടെ ദേശീയ മാപ്പിംഗ് പാരമ്പര്യവും ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ ശാസ്ത്ര സാങ്കേതികവിദ്യകളിലെ വൈദഗ്ധ്യവും ഏകോപിപ്പിച്ച് ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനും ഭൗമവിവര ശേഷി വർധനയ്ക്കും നിർണായക സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
Next Article
advertisement
സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
  • സർവേ ഓഫ് ഇന്ത്യയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഭൗമവിവര ശാസ്ത്രത്തിൽ അഞ്ച് വർഷം സഹകരിക്കും

  • ജിയോ ഇൻഫർമാറ്റിക്സ്, AI, ML, ജിയോദസി, ആസ്ട്രോണമി മേഖലകളിൽ അക്കാദമിക്-ഗവേഷണ മികവ് ലക്ഷ്യമിടുന്നു

  • സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി.ജി., ഡോക്ടറൽ പ്രവേശനം നൽകും

View All
advertisement