advertisement

അയ്യപ്പന്‍റെ പേരു പറയാൻ അനുവദിക്കാത്തത് എന്ത് പെരുമാറ്റ ചട്ടമാണെന്ന് സുഷമ സ്വരാജ്

Last Updated:

കേരളത്തിൽ അയ്യപ്പന്‍റെ പേരു പറയാൻ അനുവദിക്കാത്ത എന്ത് പെരുമാറ്റ ചട്ടമാണ് ഉള്ളതെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്.

കൊച്ചി: കേരളത്തിൽ അയ്യപ്പന്‍റെ പേരു പറയാൻ അനുവദിക്കാത്ത എന്ത് പെരുമാറ്റ ചട്ടമാണ് ഉള്ളതെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. കൊച്ചിയിൽ സംസാരിക്കവെയാണ് സുഷമ സ്വരാജ് ഇങ്ങനെ പറഞ്ഞത്. കേരളത്തില്‍ വന്നിട്ട് ശബരിമലയെക്കുറിച്ച് പരാമര്‍ശിക്കാതെ പോകാനാകില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
അയ്യപ്പന്റെ പേര് പറയാന്‍ അനുവദിക്കാത്തത് എന്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ്. ശബരിമലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ബി.ജെ.പിക്കു വോട്ട് ചെയ്യുന്നതിലൂടെ പരിഹാരമാകുമെന്നും സുഷമാ സ്വരാജ് കൊച്ചിയില്‍ പറഞ്ഞു.
കേരളത്തിൽ വന്നിട്ട് ശബരിമല പരാമർശിക്കാതെ പോകാനാകില്ല. വിശ്വാസിക്ക് ദൈവത്തിന്‍റെ പേര് പരാമർശിക്കാനാകാത്ത എന്ത് പെരുമാറ്റ ചട്ടമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ നടപടി ശരിയായില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പന്‍റെ പേരു പറയാൻ അനുവദിക്കാത്തത് എന്ത് പെരുമാറ്റ ചട്ടമാണെന്ന് സുഷമ സ്വരാജ്
Next Article
advertisement
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
  • കൊച്ചി വടുതലയിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • മാനസിക വിഷമം മൂലമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

  • അശ്വതിയും അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാടിനെ നടുക്കിയ കൂട്ടമരണം

View All
advertisement