നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case | കോടതിയോട് ചില കാര്യങ്ങൾ രഹസ്യമായി പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും

  Gold Smuggling Case | കോടതിയോട് ചില കാര്യങ്ങൾ രഹസ്യമായി പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും

  അഭിഭാഷകർ വഴി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ കോടതി ഇരുവരോടും നിർദ്ദേശിച്ചു.

  സ്വപ്ന സുരേഷ്

  സ്വപ്ന സുരേഷ്

  • Share this:
   കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. ജയിലിലെ വിഡിയോ കോൺഫറൻസ് വഴി ഇത് പറയാൻ കഴിയുന്നില്ല. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകർ വഴി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ കോടതി ഇരുവരോടും നിർദ്ദേശിച്ചു.

   വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ലെന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാനാണ് രണ്ട് പേരോടും കോടതി നിർദേശിച്ചത്. അഭിഭാഷകരെ കാണാൻ ഇരുവർക്കും കോടതി സമയവും  അനുവദിച്ചു.

   Also Read 'മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ; ഐസക്കിനെതിരെ കേസെടുക്കണം': വി.ഡി സതീശൻ


   ഇതിനിടെ ഡോളർക്കടത്ത് കേസിൽ സ്വപ്നയേയും സരിത്തിനെയും മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തു..
   ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷയിൽ കോടതി  നാളെ വിധി പറയും. കസ്റ്റംസ് കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published:
   )}