advertisement

Swapna Suresh | ജീവന് ഭീഷണിയുണ്ട്; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും; സ്വപ്‌ന സുരേഷ്

Last Updated:

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോടു പറഞ്ഞു. രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് നാളെയും തുടരും.

സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോടു പറഞ്ഞു. രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് നാളെയും തുടരും. മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്‌ട്രേട്ടിനെ അറിയിച്ചതായി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്‌ന വെളിപ്പിടുത്തിയത്. ഇതേതുടര്‍ന്ന് ഇഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
advertisement
Pinarayi Vijayan | 'ജനങ്ങളെ ദ്രോഹിക്കുന്നവർക്കെതിരെ നടപടി'; സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ജനങ്ങളോട് മോശമായി പെരുമാറുകയു൦ അവരെ ദ്രോഹിക്കുവാനുള്ള ഉദ്ദേശം വെച്ചുപുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ (Govt Officials) കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 'ജനങ്ങളെ ദ്രോഹിക്കുകയാണ് ഉദ്ദേശമെങ്കില്‍ അത് അനുവദിച്ച് നല്‍കില്ല. ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടു൦ ചിലർ നേരിട്ട് വരണമെന്ന് പറയുന്നു. അത്തരക്കാരുടെ ഉദ്ദേശം വ്യക്തമാണ്. അവരോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല.' - മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ആളുകളെ പ്രയാസപ്പെടുത്തുന്നതിനല്ല സർക്കാർ ഓഫിസുകൾ പ്രവർത്തിക്കേണ്ടത്. ആളുകളെ ഉപദ്രവിക്കാനും ദ്രോഹിക്കാനുമാണ് ഇവിടെ ഇരിക്കുന്നതെന്ന ഉദ്യോഗസ്ഥരുടെ രീതി ഒരു തരത്തിലും സർക്കാർ അംഗീകരിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh | ജീവന് ഭീഷണിയുണ്ട്; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും; സ്വപ്‌ന സുരേഷ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement