advertisement

'ഭൂമി വിറ്റ് അതിരൂപതയുടെ നഷ്ടം നികത്താൻ അനുവദിക്കില്ല'; വത്തിക്കാനെതിരെ സിറോ മലബാർ സഭാ വൈദിക സമിതി

Last Updated:

വത്തിക്കാൻ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻ്റണി കരിയിൽ

News18 Malayalam
News18 Malayalam
കൊച്ചി: നീണ്ട ഒരു ഇടവേളയ്ക്കു ശേഷം എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന സംബന്ധിച്ച വിവാദങ്ങൾ  ശക്തമാവുകയാണ്. വിവാദമായ ഭൂമി വില്പനയിലൂടെ സഭയക്ക് ഉണ്ടായ നഷ്ടം നികത്താൻ  സഭയുടെ തന്നെ ഭൂമി വിൽക്കാമെന്നും വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന  നിർദ്ദേശത്തിനുമെതിരെയാണ് എറണാകുളം-അങ്കമാലി വൈദിക സമിതി പരസ്യ ഏറ്റുമുട്ടലിലേക്കു നീങ്ങുന്നത്.
വത്തിക്കാൻ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് അതിരൂപതയിലെ വൈദികർ.
വത്തിക്കാൻ സുപ്രീം ട്രിബൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം. 10 ദിവസത്തിനകം അപ്പീൽ നൽകിയാൽ ഉത്തരവ് നടപ്പാക്കുന്നത്‌ മരവിക്കും. ഇതിനാണ് വൈദികർ ഒരുങ്ങുന്നത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ അനുവദിക്കില്ലെന്നും കർദ്ദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികർ പറയുന്നത്. ഇന്നലെ ചേർന്ന എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയിൽ ഭൂമി വില്പനയിൽ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയിൽ വത്തിക്കാൻ്റെ നടപടി വൈദികരെ അറിയിച്ചു. തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് വൈദികരുടെ നിലപാട്.
advertisement
എന്നാൽ വത്തിക്കാൻ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്ന് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻ്റണി കരിയിൽ യോഗത്തിൽ വ്യക്തമാക്കി. എതിർക്കുന്നവർക്കെതിരെ നടപടിക്കും വത്തിക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ പുതിയ സംഭവവികാസങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമല്ല സിറോ മലബാർ സഭയിൽ മുഴുവനായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.
സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാളിനെതിരെ വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ പേരിൽ പത്തു കോടി രൂപയുടെ ഷെയർ എടുക്കാൻ ഭൂമി ഇടനിലക്കാരനോട് കർദിനാൾ ആവശ്യപ്പെട്ടതായി സഭ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദർ ജോഷി പുതുവയുടേതാണ് വിവാദ മൊഴി. കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദർ ജോഷി പുതുവയുടെ മൊഴി. ഇക്കാര്യം സ്ഥിരീരിച്ച് മോൺസിഞ്ഞോർ ആയ ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടനും മൊഴി നല്കിയിട്ടുണ്ട്.
advertisement
എന്നാൽ ഇടനിലക്കാരൻ സ്വന്തം നിലയിൽ ദീപികയിൽ പണം മുടക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നാന്ന് കർദിനാളിൻ്റെ മൊഴി. വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ രേഖയിലാണ് ഈ വിശദാംശങ്ങൾ.വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായില്ല. സാമ്പത്തിക ലാഭം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ ഭൂമിയിടപാട് സംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിക്കാനാണ് വത്തിക്കാൻ്റെ നിർദ്ദേശം. ഇതിനായി കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താൻ നിർദ്ദേശം നൽകി. ഭൂമി വില്പന നടത്താനുള്ള നടപടിയെടുക്കാൻ സിനഡിനും  നിർദ്ദേശം നൽകി. വില്പന തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭൂമി വിറ്റ് അതിരൂപതയുടെ നഷ്ടം നികത്താൻ അനുവദിക്കില്ല'; വത്തിക്കാനെതിരെ സിറോ മലബാർ സഭാ വൈദിക സമിതി
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement