ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നയാളുടെ സംസാരം; നടപടി അപ്രായോഗികമെന്ന് മന്ത്രി ഗണേഷ് കുമാർ
- Published by:Sarika N
- news18-malayalam
Last Updated:
ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലുറങ്ങുന്ന സർക്കുലർ ആണിതെന്നും, മന്ത്രിയെന്ന നിലയിൽ താൻ ഇതൊന്നും അറിഞ്ഞില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾക്ക് പിറകിൽ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നതു തടയാനുള്ള നിർദ്ദേശം പ്രായോഗികമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലുറങ്ങുന്ന സർക്കുലർ ആണിതെന്നും, മന്ത്രിയെന്ന നിലയിൽ താൻ ഇതൊന്നും അറിഞ്ഞില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ വിവാദപരമായ സർക്കുലർ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയത്. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ എടുക്കാൻ ആയിരുന്നു നിര്‍ദ്ദേശം.എന്നാൽ ഈ നിയമം ഏതു രീതിയിൽ നടപ്പിലാക്കണം എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല.
ALSO READ: പിൻസീറ്റ് ഡ്രൈവിംഗ് വേണ്ട! ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുവിധം സംസാരിച്ചാൽ പിഴ
വാഹനം ഓടിക്കുന്ന സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് ഓടിക്കുന്ന ആളുടെ ശ്രദ്ധ ഇല്ലാതാക്കുമെന്നും ഇത് റോഡില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്
advertisement
പുറത്തിറക്കിയ സർക്കുലർ. ഈ രീതിയിൽ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ മനോജ് കുമാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 26, 2024 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നയാളുടെ സംസാരം; നടപടി അപ്രായോഗികമെന്ന് മന്ത്രി ഗണേഷ് കുമാർ