അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്നുവിട്ടു; അനിമല്‍ ആംബുലൻസിൽ കഴിഞ്ഞത് 24 മണിക്കൂർ

Last Updated:

തുമ്പിക്കൈയിൽ ഏറ്റ മുറിവിനും ചികിത്സ നൽകിയ ശേഷം ആണ് തമിഴ്നാട് വനം വകുപ്പ് വനത്തിനുള്ളിൽ തുറന്ന് വിട്ടത്.

അരിക്കൊമ്പൻ
അരിക്കൊമ്പൻ
കമ്പം: കാട്ടാന അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്നു വിട്ടു. അപ്പർ കോതൈയാർ മുത്തു കുളി വനത്തിനുള്ളിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയിൽ ഏറ്റ മുറിവിനും ചികിത്സ നൽകിയ ശേഷം ആണ് തമിഴ്നാട് വനം വകുപ്പ് വനത്തിനുള്ളിൽ തുറന്ന് വിട്ടത്. 24 മണിക്കൂറായി അനിമൽ ആംബുലൻസിൽ കഴിഞ്ഞ അരിക്കൊമ്പനെ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.
അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി ഇന്ന് മധുര ബെഞ്ച് പരിഗണിക്കും. കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുക. കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
advertisement
തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടിവെച്ചു പിടികൂടിയത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ച് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്നുവിട്ടു; അനിമല്‍ ആംബുലൻസിൽ കഴിഞ്ഞത് 24 മണിക്കൂർ
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement