തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ മുങ്ങി മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
തിരിച്ചെത്താൻ വൈകിയത് കൊണ്ട് അമ്മ കുളത്തിനടുത്തേക്ക് തിരക്കി ചെന്നു. എന്നാൽ കുളത്തിൽ മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്.
തിരുവനന്തപുരം: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആര്യനാട് മലയടിയിൽ സ്വദേശി ആരോമൽ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിനു സമീപത്തായി തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് ആരോമൽ മുങ്ങിമരിച്ചത്.
രാവിലെ വീട്ടിൽ നിന്ന് കുളിക്കാനായി പോയതായിരുന്നു. എന്നാൽ കുറെ സമയമായിട്ടും മകനെ കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ച് കുളത്തിനടുത്തേക്ക് പോകുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്നു. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാപക നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 06, 2023 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ മുങ്ങി മരിച്ചു