ക്ഷേമ പെൻഷൻ വർധിപ്പിച്ചത് ഖത്തറിലെ പ്രവാസി മലയാളി സംഗമത്തിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അസാധ്യമായി ഒന്നുമില്ലെന്നും മുന്നോട്ട് പോക്കിന് ഒന്നും തടസമല്ലെന്നും മുഖ്യമന്ത്രി
കേരളത്തിലെ ജനപ്രിയ പ്രഖ്യാപനങ്ങളെ കുറിച്ച് ഖത്തറിലെ പ്രവാസി മലയാളി സംഗമത്തിൽ സംസാരിച്ച് മുഖ്യമന്ത്രി. ക്ഷേമ പെൻഷൻ വർധിപ്പിച്ചത് പ്രത്യേകം എടുത്ത് പറഞ്ഞാണ് ജനപ്രിയ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചത്. 
സ്ത്രീ സുരക്ഷ പെൻഷൻ വലിയ ആഹ്ളാദത്തോടെയാണ് എല്ലാവരും ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം കൂട്ടിയെന്നും പൊതുകടം കുറച്ചെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി  മുന്നിൽ അസാധ്യമായി ഒന്നും ഇല്ലെന്നും ഒന്നും മുന്നോട്ട് പോക്കിന് തടസമല്ലെന്നും വ്യക്തമാക്കി. ഖത്തറിലെ ദോഹയിൽ ലോകകേരള സഭയും മലയാളം മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
advertisement
ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് ' മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. 
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 31, 2025 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേമ പെൻഷൻ വർധിപ്പിച്ചത് ഖത്തറിലെ പ്രവാസി മലയാളി സംഗമത്തിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ



