Operation Screen | കൂളിങ് ഫിലിമിനും കർട്ടനുമെതിരായ നടപടി നിർത്തിവെച്ചു; ഓപ്പറേഷൻ സ്ക്രീൻ താൽക്കാലികമായി നിർത്തിയെന്ന് ഗതാഗതവകുപ്പ്
Last Updated:
താൽക്കാലികമായി പ്രത്യാക പരിശോധന നിർത്തിവയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ നിർത്തി. ട്രാർസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് അഞ്ചാം ദിവസം ഓപ്പറേഷൻ സ്ക്രീൻ നിർത്തുന്നത്. ബോധവൽക്കരണമായിരുന്നു ലക്ഷ്യമിട്ടത് അതിന് സാധിച്ചു എന്നാണ് വിശദീകരണം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച മുതൽ ഓപ്പറേഷൻ സ്ക്രീൻ ആരംഭിച്ചത്.
വാഹനങ്ങളിലെ ഗ്ലാസുകളിൽ കൂളിംഗ് ഫിലും ഒട്ടിച്ചവർക്കും, കർട്ടൻ ഇട്ടവർക്കുമെതിരെ വ്യാപകമായി നടപടി എടുത്തു. മന്ത്രിമാരുടെ വാഹനങ്ങളിലെ കർട്ടനുകൾ വരെ മാറ്റി. ഇതിനിടെയാണ് മോട്ടോർവാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഓപ്പറേഷൻ സ്ക്രീൻ നിർത്തിവയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചത്. താൽക്കാലികമായി നിർത്താനാണ് സന്ദേശം.
ബോധവൽക്കരണമായിരുന്നു ഓപ്പറേഷൻ സ്ക്രീനിലൂടെ ലക്ഷ്യമിട്ടത്. രണ്ട് ദിവസം മാത്രം പ്രത്യാക പരിശോധന തീരുമാനിച്ചിരുന്നുള്ളു. എന്നാൽ അഞ്ച് ദിവസം നീണ്ട് പോയതാണെന്നും, ഇനി പ്രത്യാക പരിശോധന ഉണ്ടാകില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ജനവികാരം എതിരാകും മുൻപ് ഓപ്പറേഷൻ സ്ക്രീൻ നിർത്താൻ സർക്കാർ തലത്തിൽ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.
advertisement
കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി ആദ്യം ദിവസം തന്നെ നൂറുകണക്കിന് വാഹനങ്ങൾക്ക് പിഴ ചുമത്തി. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ ആദ്യ ദിനം മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം 70, കൊല്ലം 71, മലപ്പുറം 48, വയനാട് 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
advertisement
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്ബട്ടിയിലുള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. പിഴ തുക ഇ- ചെല്ലാന്‍ വഴിയാകും ഈടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കര്‍ട്ടനുകളിട്ട് എത്തിയ ചിലര്‍ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കും മുഖ്യമന്ത്രിക്കും മാത്രമാണ് ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഇളവ് നൽകിയിട്ടുള്ളത്. പരാതികള്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്ക്രീനും നടക്കുന്നത്.
advertisement
മോട്ടോർ വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ആർക്കും പരിശോധനയിൽ ഇളവ് നൽകില്ലെന്നു മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ലെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം പരിശോധന കൂടാതെ ഉദ്യോഗസ്ഥർ കടത്തിവിട്ടത്. മന്ത്രിയുടെ ഔദ്യോഗിക കാറിലും നിയമവിരുദ്ധമായി കർട്ടൻ സ്ഥാപിച്ചിരുന്നു. എന്നാൽ കാർ വേഗത്തിലായതിനാൽ ഇതു കണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ വിശദീകരിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ വാഹനം പൊലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2021 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Operation Screen | കൂളിങ് ഫിലിമിനും കർട്ടനുമെതിരായ നടപടി നിർത്തിവെച്ചു; ഓപ്പറേഷൻ സ്ക്രീൻ താൽക്കാലികമായി നിർത്തിയെന്ന് ഗതാഗതവകുപ്പ്