കൊച്ചി: ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിലാണ് കാർ ഡ്രൈവറെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു [NEWS] ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി [NEWS]ദൂരെ നിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍, അടുത്ത് എത്തിയപ്പോഴാണ്
നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടി വലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെങ്ങമനാട്
പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിന് എതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.
അതേസമയം, കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയ
നായയെ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ തടഞ്ഞതിനെ തുടർന്ന് കാർ നിർത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടർന്ന് നായയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് പറവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.
എറണാകുളം അത്താണിക്ക് സമീപമുള്ള മാഞ്ഞാലിയിൽ ആണ് നായയോടുള്ള ഈ കൊടും ക്രൂരത. കെ എൽ 42 ജെ 6379 എന്ന കാറിലാണ് കഴുത്തിൽ കുരുക്കിട്ട ശേഷം നായയെ കെട്ടി വലിക്കുന്നത്. യൂസഫ് എന്നയാളുടെ പേരിലുള്ള വാഹനമാണിത്. കഴുത്തിൽ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്. എന്നാൽ, ഓടിത്തളർന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താൻ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികിൽ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.