advertisement

DOG VIRAL VIDEO | നായയെ നിരവധി മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വാഹന ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകി

Last Updated:

വാഹന ഉടമയായ യൂസഫ് എന്നയാൾ തന്നെയാണ് വണ്ടി ഓടിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

കൊച്ചി: കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയ നായയെ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ തടഞ്ഞതിനെ തുടർന്ന് കാർ നിർത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടർന്ന് നായയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പറവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.
അതേസമയം, വാഹന ഉടമയായ യൂസഫ് എന്നയാൾ തന്നെയാണ് വണ്ടി ഓടിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മൃഗങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ഐപിസി 428, 429 സി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരമാവധി അഞ്ചുവർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു [NEWS] ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി [NEWS]
എറണാകുളം അത്താണിയിൽ ആണ് ടാക്സി കാറിന്റെ പിറകിൽ നായയെ കെട്ടി വലിച്ചു കൊണ്ടു പോയത്. ഇതിനെതിരെ  പ്രതിഷേധം ശക്തമായിരുന്നു. ബൈക്ക് യാത്രികനായ അഖിൽ ആണ് ദൃശ്യങ്ങൾ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയത്. വാഹനം നിർത്തി നായയെ കെട്ടഴിച്ചു വിടാൻ അഖിൽ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.
advertisement
എറണാകുളം അത്താണിക്ക്  സമീപമുള്ള മാഞ്ഞാലിയിൽ ആണ്  നായയോടുള്ള ഈ കൊടും ക്രൂരത. കെ എൽ 42 ജെ  6379 എന്ന കാറിലാണ് കഴുത്തിൽ കുരുക്കിട്ട ശേഷം നായയെ കെട്ടി വലിക്കുന്നത്. കഴുത്തിൽ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്. എന്നാൽ, ഓടിത്തളർന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താൻ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികിൽ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.
advertisement
ബൈക്ക് യാത്രികനായ അഖിൽ ആണ് ഈ ദാരുണ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയത്. കാർ തടഞ്ഞു അഖിൽ നായയുടെ കാര്യം ഡ്രൈവർ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും കെട്ടഴിച്ച് വിട്ടില്ല എന്നും പറയുന്നു. യൂസഫ് എന്ന ആളുടെ പേരിൽ ഉള്ളതാണ് കാർ. ആരാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമല്ല. നായയോടുള്ള ക്രൂരതയ്ക്ക് എതിരെ നടപടി ആവശ്യം ഉയരുകയാണ്. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DOG VIRAL VIDEO | നായയെ നിരവധി മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വാഹന ഉടമയ്ക്ക് പൊലീസ് നോട്ടീസ് നൽകി
Next Article
advertisement
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
  • അനന്ത് അംബാനി രാജരാജേശ്വരവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് 3 കോടി വീതം സംഭാവന നൽകി

  • രാജരാജേശ്വര ക്ഷേത്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്തു, കിഴക്കൻ ഗോപുരം പുനരുദ്ധാരണവും ഉൾപ്പെടുന്നു

  • ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി ആനയാശുപത്രി, അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലനം പ്രഖ്യാപിച്ചു

View All
advertisement