ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു; അടുത്ത മാസം രണ്ട് ഗഡു ഒരുമിച്ച്

Last Updated:

രണ്ട് ഗഡു ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും മെയ് മാസം 3200 രൂപ വീതം ലഭിക്കും

News18
News18
ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ നിർദേശം നൽകിയതായി ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മെയ് മാസത്തെ പെൻഷനൊപ്പമാണ് ഒരു ഗഡു കൂടി നൽകാൻ ധനകാര്യ വകുപ്പ് തീരുമാനിച്ചത്. രണ്ട് ഗഡു ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും മെയ് മാസം 3200 രൂപ വീതം ലഭിക്കും. മെയ് മാസം പകുതിയോടെയാകും പെൻഷൻ വിതരണം. പെൻഷൻ വിതരണത്തിനായി 1800 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ധനവകുപ്പ് പറയുന്നത്.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ക്ഷേമ പെൻഷൻ വിതരണം അതത് മാസം തന്നെ നടക്കുന്നുണ്ട്. മുമ്പ് സാമ്പത്തിക പ്രതിസന്ധികാരണം 5 ഗഡു കുടിശികയായിരുന്നു. ഇതിൽ രണ്ട് ഗഡു കഴഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തിരുന്നു
നിലവിൽ കുടിശികയുള്ള മൂന്ന് ഗഡുക്കളിൽ ഒരു ഗഡുവാണ് മെയ് മാസത്തെ പെൻഷനൊപ്പം നൽകുന്നത്. ഇതിന് ശേഷം രണ്ട് ഗഡു കൂടി വിതരണം ചെയ്യാനുണ്ടാകും. സംസ്ഥാനത്ത് ഇപ്പോൾ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ ലഭിക്കുന്നത്‌.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു; അടുത്ത മാസം രണ്ട് ഗഡു ഒരുമിച്ച്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement