കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച കൊച്ചുവേളിയിൽനിന്ന് പുറപ്പെടും

Last Updated:

അയോധ്യയിലേക്ക് നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവസ് നടത്തുമെന്ന് അറിയിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ ആദ്യത്തേതാണ് വെള്ളിയാഴ്ച കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയിൽനിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവസ് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിൽ ആദ്യ സർവീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് റദ്ദാക്കുകയായിരുന്നു. അയോധ്യയിൽ ക്രമീകണങ്ങൾ പൂർത്തിയാവാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്.
പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുകയെന്ന് റെയിൽവേ അറിയിച്ചിരുന്നു. അന്ന് വൈകിട്ട് തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച കൊച്ചുവേളിയിൽനിന്ന് പുറപ്പെടും
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement