സെനറ്റ് ഹാളിൽ ഗവർണർ വന്നു; കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് കൊളുത്തി

Last Updated:

ഇന്ദിര ​ഗാന്ധി പിന്തുടർന്നത് ക്രൂരതകളെന്നും നമ്മൾ ഇപ്പോൾ ജനാധിപത്യം ആഘോഷിക്കുന്നുവെന്നും ഗവർണർ

News18
News18
കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രത്തിന് മുന്നിലെ നിലവിളക്ക് കൊളുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഗവർണർ ഹാളിലെത്തി ചിത്രത്തിന് മുമ്പിലെ നിലവിളക്ക് കൊളുത്തിയത്. ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യ വിശ്വാസികളെന്ന് ​ഗവർണർ. സാധാരണകാരാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനാധിപത്യത്തിന് വേണ്ടി വോട്ട് ചെയ്തത്.
ഇന്ദിര ഗാന്ധി ജയിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്തായേനെയെന്നും ഇന്ദിര പിന്തുടർന്നത് ക്രൂരതകളെന്നും ഗവർണർ. ഇന്നത്തെ പരിപാടിക്കെതിരെ എന്തിനാണ് പ്രതിഷേധമെന്നും ഇത് ശരിക്കും ജനാധിപത്യമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനാധിപത്യം ആണോ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യമാണോ.
എതിരഭിപ്രായമുണ്ടെങ്കിൽ അത് പറയണം. സഹിഷ്ണുത വേണം.ഹോളിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ ഇരുന്നു
ഗവർണറെയും കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇതെന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു. പരിപാടിയെ എതിർക്കാം എന്നാൽ പരിപാടി നടത്താൻ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമല്ല. എല്ലാവരെയും സംസാരിക്കാൻ അനുവദിക്കണം.
advertisement
എന്തിനാണ് ഇത്തരം സംഘർഷങ്ങൾ. കേരളത്തിൽ എത്തുമ്പോൾ സംഘർഷത്തിന് ഇല്ലെന്ന് ഞാൻ പറഞ്ഞതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും ​ഗവർണർ. തർക്കത്തിൽ ഇല്ലെന്നു പറഞ്ഞാൽ ഒത്തുതീർപ്പിന് ആണെന്ന് കരുതരുത്. ആരെയും ടാർഗറ്റ് ചെയ്യാൻ കരുതുന്നില്ല. അസഹിഷ്ണുത ഈ മണ്ണിൻറെ ഭാഗമല്ല. ആരെയും ലക്ഷ്യമിടുന്നില്ല എന്തുവേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ് .
പക്ഷേ ഇതുപോലുള്ള അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെനറ്റ് ഹാളിൽ ഗവർണർ വന്നു; കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് കൊളുത്തി
Next Article
advertisement
'ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി'; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം
'ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി'; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം
  • ഷാഫി-രാഹുൽ കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ പ്രവണതകൾ കടന്നുവന്നെന്ന് വിമർശനം

  • സംഘടനാകാര്യങ്ങൾക്ക് കച്ചവടസ്വഭാവമുള്ള വാക്കുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണമെന്ന് പ്രമേയം

  • യുവചേതനയുടെ ചർച്ചകൾ കോൺഗ്രസിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ദിശാസൂചികകളാണ്, പ്രമേയത്തിൽ പറയുന്നു

View All
advertisement