നരബലിയ്ക്ക് പിടിയിലായ ഭഗവൽ സിംഗിനെ അറിയുമോ? സോഷ്യൽ മീഡിയില്‍ സജീവമായ 'ഹൈകു കവി'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മലയാള സാഹിത്യലോകം എന്ന ഫേസ്ബുക്ക് പേജിലൂടെ ഇയാൾ പഠന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു
നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് ഹൈകു കവിതകളിലൂടെ സോഷ്യൽ മീഡിയിലൂടെ ശ്രദ്ധേയമായ വ്യക്തിയാണ്. ഹൈകുവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ നടത്തിയിരുന്നു. മലയാള സാഹിത്യലോകം എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാൾ പഠന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്.
67കാരനായ ഇയാൾ കോഴാഞ്ചേരി സെന്റ് തോമസ് കോളേജിൽ 1970-75 കാലഘട്ടത്തില്‍ പഠിച്ചിരുന്നു. ബാബു എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ഇയാളുടെ കവിതകള്‍ക്ക് നിരവധി ആരാധകരുണ്ട്. ഇയാള്‍ കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
നരബലിയിൽ ഭഗവൽ സിംഗ് പിടിയിലായതോടെ ഫേസ്ബുക്കിൽ നിന്ന് ഫ്രണ്ട്ലിസ്റ്റിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കവിയെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രീതി പിടിച്ചുപറ്റിയത്.
കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് നരബലി നടത്തിയതെന്ന വാർത്ത പുറത്തുവന്നത്. ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും വേണ്ടിയാണ് കൊച്ചിയിലെ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയത്. കേസിൽ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്.
advertisement
കാലടിയില്‍ നിന്നും കടവന്ത്രയിൽ നിന്നുമാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് സ്ത്രീകളെ കൊണ്ടുവന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയത്.
advertisement
കൊച്ചി സ്വദേശി പത്മവും(52) കാലടി സ്വദേശിനിയായ റോസിലിയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
രണ്ടു മൃതദേഹങ്ങളും കുഴിച്ചിട്ടിരിക്കുന്നത് ഇലന്തൂരിലാണെന്ന് പ്രതികൾ മൊഴി നല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നരബലിയ്ക്ക് പിടിയിലായ ഭഗവൽ സിംഗിനെ അറിയുമോ? സോഷ്യൽ മീഡിയില്‍ സജീവമായ 'ഹൈകു കവി'