തിരുവനന്തപുരം: എല്‍ഡിഎഫ് നേടിയത് ചരിത്ര വിജയമാണെന്നും വര്‍ഗീയശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങാതിരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രചാരണ ഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളെ അഭിമുഖീകരിച്ചതെന്ന് വിജയരാഘവന് പറഞ്ഞു.
'തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം പ്രീ പോളും പോസ്റ്റ് പോളും വരുന്നതിന് മുന്‍പ് തന്നെ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു' അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വത്തിന്, ഭരണ നിര്‍വഹണത്തിന്, വികസന കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ശരിയായ വികസന ബോധ്യത്തിന് എന്നിവയ്ക്കെല്ലാം കേരള ജനത നല്കിയ അംഗീകാരം ആണിതെന്ന് വിജയരാഘവന് വ്യക്തമാക്കി.
വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട് കീഴടങ്ങില്ല എന്ന ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും ഏറ്റവും അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read-
'തോൽപിക്കാൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും കൈകോർത്ത് ശ്രമിച്ചു': കെ ടി ജലീൽഎല്ഡിഎഫിന്റെ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല. വലിയ തോതില്‍ ആഘോഷത്തിന് തയാറെടുത്തവര്‍ അടക്കം ഒഴിഞ്ഞുനില്ക്കുന്ന നിലയാണ്. വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയാണ്.
'Also Read-
കെ.എസ്. ശബരിനാഥനെ വീഴ്ത്തി ജി. സ്റ്റീഫൻ; അരുവിക്കരയിൽ സിപിഎം വിജയം 30 വർഷത്തിനുശേഷംതെരഞ്ഞെടുപ്പ് തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എത്ര വലിയ ഉറപ്പ് എന്നൊക്കെ ചോദിച്ചവരുണ്ട്. അന്ന് പറഞ്ഞ മറുപടി. ഞങ്ങള്‍ ജനങ്ങളെ വിശ്വസിക്കുന്നു. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നു. അതിനാല്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നായിരുന്നു പറഞ്ഞത്. അത് തീര്‍ത്തും അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് ഫലം വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെയുണ്ടായത്. പലരീതിയില്‍ ആക്രമണങ്ങളുണ്ടായി. ഒപ്പം തന്നെ നമുക്ക് നേരിടേണ്ടിവന്ന ഒരു പാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായി എല്‍ഡിഎഫിന് ഒപ്പമുണ്ടായി. അതിനാലാണ് എല്ലാത്തിനെയും അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞത്.
കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്ത മാക്കുന്നത്. നാടിന് നേരിടേണ്ടി വന്ന കെടുതികള്‍, ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ നേരിടുന്നത് ജനങ്ങള്‍ കണ്ടതാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവിക്ക് തുടര്‍ ഭരണം വേണം എന്ന് ജനം ചിന്തിച്ചത്. തൊഴിലില്ലായ്മ നേരിടാന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വേണം. അതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയത്. അത് വെറും വാക്കല്ല എന്ന് ജനങ്ങള്‍ ഉള്‍കൊള്ളുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.