Dulquer Salmaan | ദുൽഖർ സൽമാന്റെ വാഹനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതി

Last Updated:

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാൻഡ് റോവർ വാഹനം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം
കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം
കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ (Dulquer Salmaan) വാഹനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനം താൽക്കാലികമായി വിട്ടുകൊടുക്കുന്നതിന് 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110 A പ്രകാരമുള്ള രേഖകളുമായി ദുൽഖറിനോട് കസ്റ്റംസിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റംസ് തീരുമാനമെടുക്കണം.
കസ്റ്റംസ് ദുൽഖറിന്റെ അഭ്യർത്ഥന നിരസിച്ചാൽ നിരസിക്കാനുള്ള കാരണം സഹിതം ഒരു ഉത്തരവ് പുറപ്പെടുവിക്കണം.
വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന ആഡംബര കാറുകൾക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ നടപടിയുടെ ഭാഗമായാണ് 'ഓപ്പറേഷൻ നുംഖോർ' (Operation Numkhor) എന്ന് പേരിട്ടിരിക്കുന്ന കസ്റ്റംസ് റെയ്ഡ് നടക്കുകയും, ദുൽഖർ സൽമാന്റെ കാർ പിടിച്ചെടുക്കുകയും ചെയ്തത്. എന്നിരുന്നാലും, തന്റെ വാഹനം പിടിച്ചെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ പ്രത്യേക കാരണങ്ങൾ കൈമാറിയിട്ടില്ലെന്നും നടനെതിരെയുള്ള ആരോപണങ്ങൾ എന്താണെന്ന് വ്യക്തമാക്കാതെ 'ന്യായമായ ആശങ്കകൾ' മാത്രമാണ് പരാമർശിച്ചിട്ടുള്ളതെന്നുമുള്ള ദുൽഖർ സൽമാന്റെ വാദം കോടതി ശ്രദ്ധിച്ചു.
advertisement
"കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ന്യായമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തത്," എന്ന് കസ്റ്റംസ് വകുപ്പിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാൻഡ് റോവർ വാഹനം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാഹനം കൈമാറ്റം ചെയ്തയാൾക്ക് വാഹനത്തിന്റെ സാധുവായ കൈവശാവകാശം ഉണ്ടെന്നും മോട്ടോർ വാഹന വകുപ്പിൽ വാഹനം കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉള്ള സത്യസന്ധമായ ധാരണയിലാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ തന്റെ ഹർജിയിൽ പറഞ്ഞിരുന്നു.
തന്റെ പ്രതിനിധികൾ മേൽപ്പറഞ്ഞ രേഖകൾ നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് പരിശോധിക്കാൻ വിസമ്മതിച്ചു.
advertisement
Summary: Kerala high court has passed Interim Order directing the customs to take a decision on releasing the vehicle of Dulquer Salmaan. Dulquer was asked to approach the Customs, with documents under section 110 A of the Customs Act, 1962 for Provisional release of the vehicle. The customs should take a decision within a week of submitting the application. If the customs denies his request, they should issue an order with reason for denial
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dulquer Salmaan | ദുൽഖർ സൽമാന്റെ വാഹനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമെടുക്കാൻ കസ്റ്റംസിനോട് നിർദ്ദേശിച്ച് കേരള ഹൈക്കോടതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement