Triple LockDown in Thiruvananthapuram | ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നത് തിരുവനന്തപുരത്തെ 100 സ്ഥലങ്ങളിൽ
Last Updated:
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം വർദ്ധിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ മുതലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്ഥലങ്ങൾ
ഇവയാണ്.
കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി,പൗഡികോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്,
പാതിരിപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട, തുരുത്തുംമല, നെട്ടയം,
കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി.ടി.പി. നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻമുകൾ, തൃക്കണ്ണാപുരം,
advertisement
നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകൾ,പാപ്പനംകോട്, എസ്റ്റേറ്റ്,
നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂർ,
മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം,
പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ,
ചാല, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, മാണിക്യവിളാകം,
ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്,
തമ്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര,
ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിയ്ക്കകം,
കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂർ, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ.
advertisement
ജില്ലയിൽ അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2020 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നത് തിരുവനന്തപുരത്തെ 100 സ്ഥലങ്ങളിൽ