അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ
- Published by:Sarika N
- news18-malayalam
Last Updated:
അപകടവിവരം പുറത്തറിയാൻ വൈകി, മൃതദേഹങ്ങൾ കണ്ടെത്തിയത് നാലാം നാൾ
കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി അഗളി വരഗാർ പുഴയിലെ ഒഴുക്കിൽപ്പെട്ട് പോലീസുകാരനും സുഹൃത്തും മരിച്ചു. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ നാലാം ദിനമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതൂർ പഞ്ചായത്തിലെ ഇടവാണി പ്രാക്തന ഗോത്ര ഊരിൽ ചാത്തന്റെയും വെള്ളിയുടെയും മകൻ മുട്ടികുളങ്ങര ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുരുകൻ (29), സുഹൃത്ത് കെ. കൃഷ്ണൻ (55) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒരു മാസം മുൻപായിരുന്നു മുരുകന്റെ വിവാഹം.
ഇരുവർക്കും വരഗാർ പുഴ കടന്നു വേണം ഊരിലെത്താൻ.16 ന് വൈകിട്ട് പുഴ കടക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് അപകടം സംഭവിച്ചുവെന്നാണ് നിഗമനം. മുരുകൻ അഗളി സ്റ്റേഷനിൽ ജോലിക്ക് എത്താതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അപകടവിവരം വീട്ടുകാരറിയുന്നത്. കൃഷ്ണൻ ഊരിലുണ്ടാകുമെന്ന ധാരണയിൽ അന്വേഷണം ആരംഭിച്ചുവെങ്കിലും വിവരം ഏതും ലഭിച്ചിരുന്നില്ല.
തുടർന്ന് മണ്ണാർക്കാട് ഡി.വൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും പുതൂർ വനം ആർ.ആർ.ടിയും ചേർന്ന് നടത്തിയ തിരച്ചിലിൽ അരളികോണത്ത് നിന്നും ഒരു കിലോ മീറ്റർ മാറി പാറയിലും ചെടികളിലും തങ്ങി രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
July 21, 2024 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഗളിയിൽ ഒഴുക്കിൽപെട്ട് പോലീസുകാരനും സുഹൃത്തിനും ദാരുണാന്ത്യം;വിവരം പുറത്തറിഞ്ഞത് നാലാം നാൾ