ഞായറാഴ്ച ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

Last Updated:

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയിൽ. ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ തീയറ്ററുകൾ അടച്ചിടാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ചയും (ജനുവരി 27) വരുന്ന ഞായറാഴ്ചയും (ജനുവരി 30) ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. ആള്‍ക്കൂട്ടം തടയുന്നതിന് മാളുകളും തീയറ്ററുകളും അടക്കം അന്നേദിവസം അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ പകുതി പേരെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ഞായറാഴ്ചകളിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ഹര്‍ജിയുമായാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
advertisement
Also read- Covid 19 | കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ; തീയറ്ററടക്കം അടച്ചിടും
തിരുവനന്തപുരത്ത് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ന്യായീകരിക്കാൻ കഴിയില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയിരിക്കെ വൈറസ് തീയറ്ററില്‍ മാത്രം കയറും എന്നതിലെ യുക്തിയെന്താണെന്നും അദ്ദേഹം ചോദിച്ചു.
കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും.
advertisement
ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
PSC Exams | കോവിഡ് അതിവ്യാപനം; പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. ഫെബ്രുവരി നാലിന് നടക്കാനിരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
advertisement
Also read- Covid in Kerala | കോവിഡ് അതിവ്യാപനം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ 15 ദിവസം അടച്ചിടും
ഇതോടൊപ്പം ഈ മാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചതായും പി എസ് സി അറിയിച്ചു. ഈ മാസം 27ന് എറണാകുളം റീജിയണൽ ഓഫീസിൽ വെച്ച് നടത്താനിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പി എസ് സി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഞായറാഴ്ച ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement