എന്തൊരു മാന്യൻ! വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ എടുത്തതുപോലെ മോഷ്ടാവ് തിരികെ വച്ചു; പരാതിയില്ലെന്ന് വീട്ടുകാർ

Last Updated:

റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊല്ലം: പട്ടാപ്പകൽ വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ എടുത്തതുപോലെ തിരികെ വച്ച് മോഷ്ടാവ്. സ്കൂട്ടർ തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി-കല്ലുകടവ് റോഡിൽ ചക്കാലമുക്കിനു സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്. താക്കോൽ സ്കൂട്ടറിൽത്തന്നെ ഉണ്ടായിരുന്നു. സ്കൂട്ടർ ലക്ഷ്യമിട്ട് വീട്ടുമുറ്റത്തേക്ക് കയറിയ മോഷ്ടാവ്, പലവട്ടം ചുറ്റും നോക്കിയശേഷം സ്കൂട്ടറുമായി കടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് തൊപ്പിയും മാസ്കും ധരിച്ചിരുന്നു. ഇയാൾ ഹൈസ്കൂൾ ജങ്ഷനു സമീപത്തെ മീൻകടയിൽനിന്നും പണം മോഷ്ടിച്ചതായും വിവരമുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ മോഷ്ടാവ് ആരും അറിയാതെ സ്കൂട്ടർ വീടിനു മുന്നിൽ കൊണ്ടുവെച്ചിട്ട് സ്ഥലംവിടുകയായിരുന്നു. സ്കൂട്ടർ ലഭിച്ച സാഹചര്യത്തിൽ മോഷണത്തിൽ പരാതിയില്ലെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്തൊരു മാന്യൻ! വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ എടുത്തതുപോലെ മോഷ്ടാവ് തിരികെ വച്ചു; പരാതിയില്ലെന്ന് വീട്ടുകാർ
Next Article
advertisement
ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍
ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍
  • സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയും തായ്‌ലാൻഡിൽ അറസ്റ്റിലായി, ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയവർ.

  • 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഉണ്ടായതെന്ന് കരുതുന്നു.

  • ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം തായ്‌ലാൻഡിലേക്ക് പോകുമെന്ന് സൂചന.

View All
advertisement