മുപ്പതിനായിരത്തിലധികം പുസ്തകങ്ങൾ; നഗര ഹൃദയത്തിലെ അപൂർവ ലൈബ്രറി

Last Updated:

ഫോറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾക്ക് പുറമേ രാഷ്ട്രീയം, ലോക ക്ലാസിക്കുകൾ എന്നിവയെല്ലാം ലൈബ്രറിയുടെ ശേഖരത്തിൽ ഉണ്ട്.

ലൈബ്രറി 
ലൈബ്രറി 
കാടിനെ അടുത്തറിഞ്ഞ് ഒരു വായന അനുഭവം, അത് സമ്മാനിക്കുന്ന നഗര ഹൃദയത്തിലെ ലൈബ്രറി. തിരുവനന്തപുരം വഴുതക്കാട് ഉള്ള വനംവകുപ്പിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈബ്രറിയാണ് ആരെയും ആകർഷിക്കുന്നത്.
വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തെ കെട്ടിടത്തിന് തന്നെ 111 വർഷത്തെ പഴക്കമുണ്ട്. ഇവിടെയാണ് 105 വർഷം പഴക്കമുള്ള ലൈബ്രറി സ്ഥിതി ചെയ്യുന്നത്. മുപ്പതിനായിരത്തിലധികം പുസ്തകങ്ങളുടെ വൻശേഖരമുണ്ട് ഈ പുസ്തകപ്പുരയിൽ. മനോഹരമായ കെട്ടിടവും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷവും ഒക്കെ 'കാടിനുള്ളിലെ വായന അനുഭവം' സമ്മാനിക്കുന്നുണ്ട്. ഫോറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾക്ക് പുറമേ രാഷ്ട്രീയം, ലോക ക്ലാസിക്കുകൾ എന്നിവയെല്ലാം ലൈബ്രറിയുടെ ശേഖരത്തിൽ ഉണ്ട്. 1920ലാണ് ഈ ലൈബ്രറി രൂപീകരിക്കുന്നത്.
ബാലസാഹിത്യകൃതികളുടെ പ്രത്യേക ശേഖരം ലൈബ്രറിയുടെ മറ്റൊരു ആകർഷണമാണ്. പ്രവർത്തിച്ച ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ ലൈബ്രറി പ്രവർത്തിക്കും. ബ്രിട്ടീഷുകാർ നിർമ്മിച്ച പ്രൗഢ ഗംഭീരമായ ഒരു കെട്ടിടം തന്നെയാണ് വനംവകുപ്പിൻ്റെ ഈ ലൈബ്രറിക്കായി ഇപ്പോഴും നിലനിർത്തി പോരുന്നത്. വായനയെ ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നഗരത്തിലെ ഈ വായനപുര.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മുപ്പതിനായിരത്തിലധികം പുസ്തകങ്ങൾ; നഗര ഹൃദയത്തിലെ അപൂർവ ലൈബ്രറി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement