തമിഴും മലയാളവും കലർന്ന ഗ്രാമീണഗാഥങ്ങളറിഞ്ഞ് നെട്ട വഴി ഒരു യാത്ര പോയാലോ?

Last Updated:

കേരള തമിഴ്നാട് ബോർഡറിൽ തിരുവനന്തപുരം ജില്ലക്ക് അടുത്തുളള നെട്ടക്ക് തമിഴ് ചായ്‌വാണ് കൂടുതലെന്ന് പറയാം. യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു ഇടം കൂടിയാണ് നെട്ട.

നെട്ട 
നെട്ട 
തമിഴും മലയാളവും കലർന്ന ഗ്രാമീണ ജീവിതശൈലിയാണ് നെട്ടയിലെത്. ഇത് പാലക്കാടൻ ഗ്രാമങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ്. മീൻ വിഭവങ്ങൾക്ക് പേരുകേട്ട ഇടം കൂടിയാണിത്. നെട്ട വഴി യാത്ര ചെയ്താൽ ഒന്നല്ല ഒരുപാടുണ്ട് നേട്ടങ്ങൾ. നല്ല ഭക്ഷണവും കഴിക്കാം ഒപ്പം തന്നെ കാട്ടാക്കട, ചിറ്റാർ ഡാം ചേച്ചി പാറ ഡാം തൃപ്പരപ്പ് വെള്ളച്ചാട്ടം അങ്ങനെ ഒരുപാട് കാഴ്ചകൾ കണ്ട് മടങ്ങുകയും ആകാം. ഒരു ദിവസം കൊണ്ട് തന്നെ തിരുവനന്തപുരത്ത് നിന്ന് ഒരു ചെറിയ യാത്ര സംഘടിപ്പിക്കുന്നവർക്ക് ഈ സ്ഥലങ്ങൾ സന്ദർശിക്കാവുന്നതാണ്.
നിറയെ മീൻ വിഭവങ്ങൾ കിട്ടുന്ന ധാരാളം ചെറിയ ഹോട്ടലുകൾ ആണ് നെട്ടയുടെ സവിശേഷതകളിൽ മറ്റൊന്ന്. ഓണക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർ ഉറപ്പായും നെട്ട മിസ്സ് ചെയ്യരുത്. നെട്ട പുഴയിൽ റിസർവോയർ സ്ഥിതി ചെയ്യുന്നുണ്ട്. പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ ഒരു സ്ഥലം. ഒരു പാട് ആൾക്കാർ വന്നു പോകുന്നുണ്ട്. വെള്ളത്തിൽ ഇറങ്ങുന്നുണ്ട് കുളിക്കുന്നവരും ഉണ്ട്. വശ്യമായ ഭംഗി പോലെ തന്നെ ഒരുപാട് അപകടം നിറഞ്ഞതുമാണ് ഈ റിസർവോയർ.
advertisement
വെള്ളത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക. ഒരു പാട് ആൾക്കാർ ചൂണ്ടയിട്ട് മീൻ പിടിക്കുന്നുണ്ട് അതുകൊണ്ട് തന്നെ പുഴമീൻ ഉൾപ്പെടെ കിട്ടുന്ന നാടൻ ഹോട്ടലുകൾ ഒരു പാട് ഉണ്ട് അവിടെ. നല്ല ശാന്തമായ സ്ഥലം അതാണ് പ്രത്യേകത ആയിട്ട് തോന്നിയത്. ഈ പ്രദേശത്ത് ഗതാഗത സൗകര്യങ്ങളുടെ അഭാവം കുറഞ്ഞ കാൽനടയാത്ര പ്രോത്സാഹിപ്പിക്കുന്നു.
തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലെ ഈ പ്രദേശം മൺസൂൺ മഴ ക്രമേണ കുറയുന്നതോടെ, ശാന്തമായ നദീതീരങ്ങളും പച്ചപ്പ് നിറഞ്ഞ വ്യൂ പോയിൻ്റുകളുമായി മനോഹരമാകുന്നു. നെട്ടയുടെ കുന്നുകൾക്ക് ചുറ്റും കൊത്തിയ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ നടക്കുക, ശാന്തമായ, ശുദ്ധവായു ശ്വസിക്കുക, ചുറ്റുമുള്ള മരങ്ങളുടെയും പുല്ലിൻ്റെയും പൂക്കളുടെയും ചടുലമായ നിറങ്ങൾ നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കും, നിങ്ങളിൽ സന്തോഷവും അത്ഭുതവും നിറയ്ക്കും.
advertisement
വെള്ളറട പഞ്ചായത്തിന് കീഴിലുള്ള നെട്ട എന്ന ഗ്രാമം ജനത്തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും രക്ഷനേടാൻ പ്രകൃതിയുടെ പ്രൗഢഭംഗിയായി മാറ്റുന്നു. കുന്നുകളും കായലും അരുവികളും കടൽത്തീരവും പര്യവേക്ഷണം ചെയ്യുന്നതിനു പുറമേ, ‘കപ്പ’, ‘മീൻ’ തുടങ്ങിയ നാടൻ വിഭവങ്ങളിൽ മുഴുകുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള അവിസ്മരണീയമായ പിക്നിക്കിന് അനുയോജ്യമായ പശ്ചാത്തലം പ്രദാനം ചെയ്യുന്ന, ആകാശത്തെ വർണ്ണാഭമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തമിഴും മലയാളവും കലർന്ന ഗ്രാമീണഗാഥങ്ങളറിഞ്ഞ് നെട്ട വഴി ഒരു യാത്ര പോയാലോ?
Next Article
advertisement
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക
  • പാച്ചല്ലൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്.

  • സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • ബാഗിന്റെ വള്ളി കുടുങ്ങിയതാണ് വാതിൽ തുറന്നുപോകാൻ കാരണം.

View All
advertisement