ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രാമീണ ഗ്രന്ഥശാല 75 വർഷങ്ങൾ പിന്നിടുമ്പോൾ

Last Updated:

വായനശാലകൾ ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 75 വർഷങ്ങളോളം വായനയുടെ നെടുംതൂണായി മാറിയ സരസ്വതി വിലാസം വായനശാല വേറിട്ടൊരു മാതൃക തന്നെയാണ്.

വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു
വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു
നാട്ടിടവഴിയിലെ പുസ്തകത്തിൻ്റെ മണമുള്ള ഒരു വായനശാല. ഒരു തലമുറയെ ഒന്നാകെ വായനയിലേക്ക് അടുപ്പിച്ച ഗ്രന്ഥ മുറി. വായിച്ചു വളർന്നുപോയ തലമുറയെ വീണ്ടും കണ്ടുമുട്ടാൻ പ്രേരിപ്പിച്ച ഇടം. വൈകുന്നേരങ്ങളിലെ യാത്രകളും കൊച്ചുകൊച്ചു വർത്തമാനങ്ങളും കോറിയിട്ട ഇവിടത്തെ ചുമരുകൾക്കിപ്പോൾ പ്രായം 75. കാട്ടാക്കട അമ്പലത്തിൻ കാലയിലെ സരസ്വതി വിലാസം വായനശാല 75 വയസ്സ് പിന്നിടുമ്പോൾ  ഓർമ്മകളുടെ പുസ്തകം മണം പേറിയ ഒരു തലമുറയുടെ ഗൃഹാതുര ഓർമ്മകൾക്ക് മാധുര്യമേറുന്നു.
നിരവധി പ്രതിഭകളാണ് ഈ വായനശാലയിലെ പുസ്തകങ്ങൾ വായിച്ചു വളർന്ന തലമുറയിൽ പെടുന്നത്. കാട്ടാക്കട എംഎൽഎ കൂടിയായ ഐ ബി സതീഷിന് സരസ്വതി വിലാസം ഗ്രന്ഥശാല എന്നത് കുട്ടിക്കാലത്തെ എക്കാലത്തെയും മികച്ച ഓർമ്മകളിൽ ഒന്നാണ്. അതിനാൽ തന്നെയാണ് വായനശാലയുടെ 75-ാം വാർഷിക ആഘോഷം അതിഗംഭീരമായി എല്ലാവരും ചേർന്ന് നടത്തിയത്. നിയമസഭാ സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. നാട്ടുകാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. വായനശാലകൾ ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 75 വർഷങ്ങളോളം വായനയുടെ നെടുംതൂണായി മാറിയ സരസ്വതി വിലാസം വായനശാല വേറിട്ടൊരു മാതൃക തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രാമീണ ഗ്രന്ഥശാല 75 വർഷങ്ങൾ പിന്നിടുമ്പോൾ
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement