ബോട്ടിംഗും വിനോദങ്ങളും തിരികെയെത്തുന്നു; ആക്കുളം കായൽ നവീകരണത്തിലൂടെ ടൂറിസം മേഖലയിൽ വലിയ കുതിപ്പ്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഹൈക്കോടതി ഇടപെടലാൾ തടസ്സങ്ങൾ നീങ്ങിയതോടെ പായലും ചെളിയും നീക്കം ചെയ്ത് കായലിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാനുള്ള ദൗത്യത്തിനാണ് ഉടൻ തുടക്കമാകുന്നത്.
തിരുവനന്തപുരം നഗരത്തിൻ്റെ പ്രധാന ജലസ്രോതസ്സും വിനോദസഞ്ചാര കേന്ദ്രവുമായ ആക്കുളം കായലിന് പുതുജീവൻ നൽകിക്കൊണ്ടുള്ള ശുദ്ധീകരണ ജോലികൾ പുനരാരംഭിക്കുന്നു. ഏറെ നാളായി പായലും പോളയും നിറഞ്ഞ് നശിച്ചുകൊണ്ടിരുന്ന തടാകത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള തടസ്സങ്ങൾ ഹൈക്കോടതി ഇടപെടലോടെ നീങ്ങിയ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
തടാകത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും പായലും നീക്കം ചെയ്യുന്നതോടെ ജലപ്രവാഹം സുഗമമാവുകയും ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുകയും ചെയ്യും. ആക്കുളം ടൂറിസ്റ്റ് വില്ലേജിനോട് ചേർന്നുള്ള ഈ തടാകം ശുദ്ധീകരിക്കുന്നതോടെ നഗരത്തിലെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ബോട്ടിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ പുനരാരംഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും. വിഴിഞ്ഞം പോർട്ട് ഉൾപ്പെടെയുള്ള വൻകിട വികസന പദ്ധതികൾ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമ്പോൾ പ്രകൃതിദത്തമായ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് അധികൃതർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
advertisement
വരും ദിവസങ്ങളിൽ തന്നെ പായൽ നീക്കം ചെയ്യുന്ന ജോലികൾക്ക് തുടക്കമിടുമെന്നാണ് ലഭിക്കുന്ന വിവരം. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൊണ്ടുപോയിക്കൊണ്ട് തിരുവനന്തപുരത്തെ ഒരു സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിൽ ആക്കുളം കായലിൻ്റെ പുനരുദ്ധാരണം വലിയ പങ്കുവഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 29, 2026 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ബോട്ടിംഗും വിനോദങ്ങളും തിരികെയെത്തുന്നു; ആക്കുളം കായൽ നവീകരണത്തിലൂടെ ടൂറിസം മേഖലയിൽ വലിയ കുതിപ്പ്










