വേനൽ അവധിക്കാലം ആഘോഷിക്കാൻ 'ആക്കുളം ടൂറിസ്റ്റ് വില്ലേജ്'
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
തിരുവനന്തപുരം നഗരത്തില് നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആക്കുളം തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജ് തെക്കൻ കേരളത്തിലെ തന്നെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നിരവധി മരങ്ങൾ നിറഞ്ഞ കായൽ കരയിലാണ് ടൂറിസ്റ്റ് വില്ലേജ്
സ്ഥിതി ചെയ്യുന്നത് ഇവിടേ ബോട്ടിംഗ് ,കുട്ടികളുടെ പാർക്ക്, പാഡിൽ പൂൾ, മുതിർന്നവർക്കുള്ള നീന്തൽക്കുളം, സിമുലേറ്ററുള്ള എയർഫോഴ്സ് മ്യൂസിയം, സൈക്ലിംഗ് പാർക്ക് എന്നിവയുണ്ട്.
കുട്ടികൾക്ക് വേനൽ അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഒരിടം. ആക്കുളം ടൂറിസ്റ്റ് വില്ലേജ്. കുട്ടികൾക്ക് വേണ്ടി വിശാലമായ പാർക്കിൽ ഒരു ചെറു ട്രെയിൻ യാത്ര അനുഭവം സമ്മാനിക്കുന്നു 'ആക്കുളം എക്സ്പ്രസ്സ് ' എന്നറിയപ്പെടുന്ന ഒരു കുഞ്ഞൻ ട്രെയിൻ. ഗെയിം സോണിൽ എത്തിയാൽ ഇഷ്ടമനുസരിച്ച് ഏത് ഗെയിം വേണോ അത് തിരഞ്ഞെടുക്കാം. കുട്ടികളുടെ പ്രായം അനുസരിച്ച് സാഹസിക ടൂറിസവുമുണ്ട് .ചെറിയ കുട്ടികൾക്ക് അഡ്വഞ്ചർ പാർക്കിലെ എല്ലാ റൈഡുകളിലും പ്രവേശനമില്ല.പാർക്കിൽ ധാരാളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുണ്ട് , കൂടാതെ കുട്ടികളുടെ കളിസ്ഥലം സന്ദർശകരെ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. ആക്കുളം ചിൽഡ്രൻസ് പാർക്കിൽ 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയും 12 വയസ്സിനു മുകളിലുള്ളവർക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. ചുരുക്കിപ്പറഞ്ഞാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ എത്തിയാൽ ഒരു ദിവസം കടന്നുപോകുന്നതറിയില്ല. വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്ന കുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. വളരെ അകലെയല്ലാത്തെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ ജില്ലക്ക് പുറത്തുനിന്നും വരുന്നവർക്കും സൗകര്യമനുസരിച്ച് മറ്റ് യാത്രകൾ പ്ലാൻ ചെയ്യാം .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 20, 2024 9:44 PM IST