advertisement

ദേശത്തിൻ്റെ കാവലാളായി തിട്ടമംഗലം മഹാവിഷ്ണു; വട്ടിയൂർക്കാവ് വഴി പോകുമ്പോൾ ഈ പുണ്യകേന്ദ്രം സന്ദർശിക്കാം

Last Updated:

മകരമാസത്തിലെ ആറാട്ടുത്സവം, ഭക്തിനിർഭരമായ പാൽപായസ പൊങ്കാല, പള്ളിവേട്ട, മീനമാസത്തിലെ പ്രതിഷ്ഠാദിനം എന്നിവയെക്കുറിച്ചും ക്ഷേത്രത്തിലെ പ്രധാന പൂജകളെക്കുറിച്ചും കൂടുതൽ വായിക്കാം.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം വട്ടിയൂർക്കാവിനു സമീപം സ്ഥിതി ചെയ്യുന്ന പുരാതനമായ തിട്ടമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം. തിരുവനന്തപുരം-കാട്ടാക്കട റോഡിൽ കുണ്ടമൺകടവിൽ നിന്നും വട്ടിയൂർക്കാവിലേക്ക് പോകുന്ന വഴിയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ആദ്യകാലത്ത് വഞ്ചിയൂർ അത്തിയറ മഠത്തിൻ്റെ മേൽനോട്ടത്തിലായിരുന്ന ക്ഷേത്രത്തിൻ്റെ ഭരണം ഇപ്പോൾ തിട്ടമംഗലം എൻ.എസ്.എസ്. കരയോഗമാണ് നിർവഹിച്ചുവരുന്നത്.
ശക്തിസ്വരൂപനായ ശ്രീമഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായ ഇവിടെ ഉപദേവതകളായി ശ്രീമഹാഗണപതിയും ഇഷ്ടവരദായിനിയായ ദേവിയും നാഗരാജാവും കുടികൊള്ളുന്നു. ഭക്തജനങ്ങൾക്കായി വിശാലമായ അന്നദാനമണ്ഡപവും ക്ഷേത്രങ്കണത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ വാർഷിക ഉത്സവമായ തൃക്കൊടിയേറ്റ് മഹോത്സവം മകരമാസത്തിൽ ആറു ദിവസങ്ങളിലായി അതിഗംഭീരമായി ആഘോഷിക്കുന്നു.
ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ അരയാൽ കീഴില്ലത്ത് കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി ആറാം നാൾ ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു. ഉത്സവത്തിൻ്റെ അഞ്ചാം ദിവസമാണ് ഭക്തിനിർഭരമായ പാൽപായസ പൊങ്കാലയും പള്ളിവേട്ടയും നടക്കുന്നത്. ആറാം ദിവസം വൈകുന്നേരം ആറാട്ടിനായി പുറപ്പെടുന്ന ഭഗവാൻ ദേശപ്രദക്ഷിണത്തിന് ശേഷം മടങ്ങിയെത്തുന്നതോടെ തൃക്കൊടിയിറക്കി ചടങ്ങുകൾ പൂർത്തിയാകുന്നു.
advertisement
കളഭാഭിഷേകം, പുഷ്പാഭിഷേകം, നാഗരൂട്ട്, ഭഗവതി സേവ തുടങ്ങിയ വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും ഉത്സവത്തിൻ്റെ ഭാഗമായി നടക്കാറുണ്ട്. മീനമാസത്തിലെ പ്രതിഷ്ഠാദിനവും മേടമാസത്തിലെ വിഷുമഹോത്സവവും ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ദേശത്തിൻ്റെ കാവലാളായി തിട്ടമംഗലം മഹാവിഷ്ണു; വട്ടിയൂർക്കാവ് വഴി പോകുമ്പോൾ ഈ പുണ്യകേന്ദ്രം സന്ദർശിക്കാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement