'വിമാനം പറത്താം', ഇങ്ങോട്ട് പോന്നോളൂ ....
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
കേരളത്തിലെ ഏക വ്യോമസേന മ്യൂസിയമായ ആക്കുളത്തെ ഫ്ലൈറ്റ് സിമുലേറ്റർ റൂമിലെ ട്രെയിനിങ് കോക്ക്പിറ്റിലാണ് സാധാരണക്കാർക്കും പ്രവേശനം നൽകുന്നത്. വൈമാനികർക്ക് പ്രാഥമിക പരിശീലനം നൽകുന്ന സെസ്ന 172 ട്രെയിനിങ് കോക്ക്പിറ്റാണ് മ്യൂസിയത്തിലെ മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്ചെറിയൊരു തുക ഫീസ് അടച്ചാൽ 15 മിനിറ്റ് നേരം ഈ കോക്ക്പിറ്റ് സാധാരണക്കാർക്കും ഉപയോഗിക്കാം.ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇൻസ്ട്രക്റ്റർ നിങ്ങൾക്ക് പറഞ്ഞുതരും. ആകാശത്ത് ലൈവായി ഒരു വിമാനം പറത്തുന്നതിന്റെ അനുഭവമാണ് കോക്ക്പിറ്റിൽ ഇരിക്കുന്ന വ്യക്തിക്ക് ലഭിക്കുക.
ഒരേസമയം രണ്ടുപേർക്ക് കോക്ക്പിറ്റിൽ പ്രവേശനം നൽകും. യഥാർത്ഥ വിമാനമല്ല കൈകാര്യം ചെയ്യുന്നതെങ്കിലും ലഭിക്കുന്നത് അതേ അനുഭവങ്ങൾ തന്നെയാണ് . അപ്പോൾ തിരുവനന്തപുരത്തുള്ളവർക്കു മാത്രമല്ല തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്നവർക്കും ഒരു തവണയെങ്കിലും ഈ മ്യൂസിയത്തിലെത്തി വിമാനത്തിലെ അനുഭവം എക്സ്പീരിയൻസ് ചെയ്യാവുന്നതാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 23, 2024 3:43 PM IST

