അപൂർവ്വ ചിത്ര ശേഖരം; കിളിമാനൂർ കൊട്ടാരത്തിലെ ആർട്ട് ഗാലറി
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
രാജാ രവിവർമ്മയുടെ നൂറിലധികം ചിത്രങ്ങൾ. രാജ്യത്തിനകത്തും പുറത്തും വച്ച് അദ്ദേഹം വരച്ചവ. കിളിമാനൂർ രാജ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിലുള്ള ആർട്ട് ഗ്യാലറിയാണ് രവി വർമ്മ ചിത്രങ്ങളുടെ അപൂർവ്വ ശേഖരമുള്ളത്.കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുൻപാണ് ആർട്ട് ഗ്യാലറി ഇന്നു കാണുന്ന രൂപത്തിലേക്ക് മാറ്റപ്പെട്ടത്. വർണ്ണക്കൂട്ടുകൾ സജീവമാകുന്നതിനു മുൻപ് തന്നെ സ്വന്തമായി നിർമ്മിച്ച നിറക്കൂട്ടുകൾ ഉപയോഗിച്ചായിരുന്നു രാജാ രവിവർമ ചിത്രങ്ങൾ വരച്ചിരുന്നത്.അത്തരം ചിത്രങ്ങളിൽ പലതും കടൽകടന്ന് വിദേശരാജ്യങ്ങളിൽ സ്ഥാനം നേടി കഴിഞ്ഞു. ശേഷിക്കുന്ന ചില ആർട്ട് ഗ്യാലറി സൂക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ ചിത്രങ്ങളും ചിലതിന്റെ പകർപ്പും ഗാലറിയിലുണ്ട്. മാത്രമല്ല, കിളിമാനൂർ കൊട്ടാരത്തിൽ നിന്നുള്ള മറ്റു ചിത്രകാരന്മാരുടെ ചിത്രങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .ഇപ്പോൾ വീണ്ടും ഒരു നവീകരണത്തിന്റെ പാതയിലാണ് ആർട്ട്ഗാലറി.
വിശ്വപ്രസിദ്ധ ചിത്രകാരന് ജന്മനാട്ടിൽ അർഹിക്കുന്ന അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഗാലറി നവീകരിക്കുന്നത്. മൂന്നുമാസത്തിനകം ഗ്യാലറി വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കും. ഗാലറിക്കൊപ്പം കുട്ടികൾക്ക് വേണ്ടിയുള്ള പാർക്ക് ,ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിക്കും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് കുറവില്ല.വിനോദസഞ്ചാരികൾക്കും ചിത്രകലയോട് ആഭിമുഖ്യം പുലർത്തുന്നവർക്കും പ്രിയപ്പെട്ട ഇടമായി മാറുകയാണ് കിളിമാനൂരിലെ രാജാരവിവർമ്മ സാംസ്കാരിക നിലയം. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് റസിഡൻസി കേന്ദ്രത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചിത്രകാരന്മാർക്ക് താമസിച്ച് ചിത്രകല പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 26, 2024 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അപൂർവ്വ ചിത്ര ശേഖരം; കിളിമാനൂർ കൊട്ടാരത്തിലെ ആർട്ട് ഗാലറി


