തൊഴിലുറപ്പ് തൊഴിലാളിയായ 104 വയസ്സുള്ള ചെല്ലമ്മ മുത്തശ്ശി, ജീവിത വഴിയിൽ ഇപ്പോഴും പോരാട്ടം തുടരുന്ന പെൺകരുത്ത്

Last Updated:

104ാം വയസ്സിലും യാതൊരുവിധ അവശതകളും ഇല്ലാതെ ചുറുചുറുക്കോടെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒപ്പമാണ് ചെല്ലമ്മ മുത്തശ്ശി പണിക്കിറങ്ങുന്നത്.

ചെല്ലമ്മ മുത്തശ്ശിയെ ആദരിക്കുന്നു
ചെല്ലമ്മ മുത്തശ്ശിയെ ആദരിക്കുന്നു
നിരവധി വീട്ടമ്മമാർക്കും സാധാരണക്കാരായ ആളുകൾക്കും ഉപജീവനമാർഗമായി മാറുന്ന ഒരു പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ ഇത്രയധികം ട്രോൾ ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു സർക്കാർ പദ്ധതി ഉണ്ടോ എന്ന് സംശയം ആണ്. എന്നാൽ ഈ തൊഴിലുറപ്പ് പദ്ധതി ഒരുപാട് വീട്ടമ്മമാർക്ക് വരുമാനം നൽകുന്ന ഒരു സ്രോതസ്സ് കൂടിയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ മേന്മകൾ ഒക്കെ അവിടെ നിൽക്കട്ടെ. 104ാം വയസ്സിലും തൊഴിലുറപ്പിനിറങ്ങിയ 'മിടുക്കി'യായ ഒരു മുത്തശ്ശിയെ പരിചയപ്പെടാം.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ചെല്ലമ്മ എന്ന 104 വയസ്സ് പിന്നിടുന്ന മുത്തശ്ശിയാണ് ഇപ്പോഴും തൊഴിലുറപ്പ് ജോലിയിൽ സജീവമായി തുടരുന്നത്. കഴിഞ്ഞ ദിവസം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വേദിയിൽ എത്തിയത് ഈ മുത്തശ്ശിയായിരുന്നു. പ്രായത്തിൻ്റെ യാതൊരുവിധ അവശതകളും ഇല്ലാതെ ചുറുചുറുക്കോടെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒപ്പമാണ് മുത്തശ്ശി പണിക്കിറങ്ങുന്നത്.
നിയമസഭാ സ്പീക്കർ ഷംസീർ മുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു നേരം പോലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത മുത്തശ്ശിക്ക് ഇപ്പോഴുള്ള ഈ ആരോഗ്യം 'എല്ലുമുറിയെ' പണി ചെയ്തു നേടിയതാണ്. തന്നെക്കാൾ പ്രായത്തിൽ കുറവ് ഉള്ളവർ പോലും ശാരീരിക അവശതകൾ കാരണം തൊഴിലെടുക്കാൻ മടിക്കുന്ന ഒരു മേഖലയിലേക്കാണ് സധൈര്യം ചെല്ലമ്മ മുത്തശ്ശി നടന്നു കയറുന്നത്. ചിലർക്ക് വാർദ്ധക്യത്തിലും ജീവിതമൊരു പോരാട്ടമായി മാറുമ്പോൾ മടിച്ചിരിക്കാൻ കഴിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തൊഴിലുറപ്പ് തൊഴിലാളിയായ 104 വയസ്സുള്ള ചെല്ലമ്മ മുത്തശ്ശി, ജീവിത വഴിയിൽ ഇപ്പോഴും പോരാട്ടം തുടരുന്ന പെൺകരുത്ത്
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement