നഗരം ചുറ്റി ഒരു കൂട്ടം അമ്മമാർ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
രണ്ട് ഡബിൾ ഡക്കറിലുമായി 7 KSRTC ജീവനക്കാരാണ് സിറ്റി റൈഡിന് നേതൃത്വം നൽകുന്നത്. വളരെ സൗഹൃദപരമായാണ് ഈ ജീവനക്കാർ വിനോദസഞ്ചാരികൾക്ക് നഗര കാഴ്ചകളെ കുറിച്ചു വിവരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ പൊതുജന ഗതാഗത രംഗത്ത് അസൂയ വഹമായ നേട്ടം കൈവരിച്ച ഒന്നാണ് ഡബിൾ ഡക്കാർ ബസുകൾ. കാർബൺ ന്യൂട്രൽ എന്ന പദ്ധതിയുടെ ഭാഗമായി കെ. എസ്. ആർ. ടി. സി. യ്ക്ക് രണ്ട് വൈദ്യുതി ഡബിൾ ഡക്കറുകൾ ഉൾപ്പടെ 115 വൈദ്യുതി ബസ്സുകൾ നഗരസഭ വാങ്ങി നൽകിയിരുന്നു. അന്താരാഷ്ട്ര ബഹുമതിയുൾപ്പടെ നിരവധി അംഗീകാരങ്ങൾ ഈ മേഖലയിൽ ഇടപെട്ടതിന് നഗരസഭയ്ക്ക് ലഭിക്കുകയും ചെയ്തു.
സിറ്റി റൈഡ് ഒരു വർഷം പൂർത്തികരിച്ചതുമായി ബന്ധപ്പെട്ട് ശ്രീചിത്രാ ഹോമിലെ കുട്ടികളും അമ്മമാരും ഡബിൾ ഡക്കറിൽ നഗരം ചുറ്റി കാഴ്ചകൾ കണ്ടു. അമ്മമാർക്കും കുട്ടികൾക്കും ഇത് പുതിയ അനുഭവമായിരുന്നു. ഏറെ സന്തോഷത്തോടെയാണ് അവർ യാത്ര ആസ്വദിച്ചത്.

വിദേശികൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾ നമ്മുടെ നഗരം ചുറ്റി കാണുവാൻ സിറ്റി റൈഡ് ഡബിൾ ഡക്കർ സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. രണ്ട് ഡബിൾ ഡക്കറിലുമായി 7 KSRTC ജീവനക്കാരാണ് സിറ്റി റൈഡിന് നേതൃത്വം നൽകുന്നത്. വളരെ സൗഹൃദപരമായാണ് ഈ ജീവനക്കാർ വിനോദസഞ്ചാരികൾക്ക് നഗര കാഴ്ചകളെ കുറിച്ചു വിവരിക്കുന്നത്. കൂടുതൽ വിനോദസഞ്ചാരികളെ ഈ ബസ് സർവീസിലേക്ക് ആകർഷിക്കുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ജീവനക്കാരുടെ സൗഹൃദപരമായ ഇടപെടലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 19, 2025 4:58 PM IST