വേളി തീരത്തെ വെൺശംഖു ശിൽപ്പങ്ങൾ

Last Updated:

കാനായി കുഞ്ഞിരാമൻ എന്ന അതുല്യ പ്രതിഭയുടെ കരവിരുതില്‍ വിരിഞ്ഞ വെൺ ശംഖ്. തിരുവനന്തപുരം വേളിയിലെ ടൂറിസം വില്ലേജിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ ശംഖ്. എത്രയോ കാലങ്ങളായി ഈ ശില്പമിങ്ങനെ ഓരോ തലമുറയെയും കൗതുകപ്പെടുത്തി നിലനിൽക്കുന്നു.

+
ശംഖ്

ശംഖ് ശില്പം 

വേളി ടൂറിസ്റ്റ് വില്ലേജ്, അറബിക്കടലിനോട് ചേർന്ന് വേളി തടാകത്തിൻ്റെ മുഖഭാഗത്തായി സ്ഥിതിചെയ്യുന്നു, ഇത് തിരുവനന്തപുരം ജില്ലയിലെ ഒരു പ്രശസ്തമായ പിക്നിക് സ്പോട്ടാണ്. കടലിൽ നിന്ന് ഒരു മണൽത്തിട്ടയാൽ വേർതിരിക്കുന്ന വേളി തടാകമാണ് ഈ വിനോദസഞ്ചാര ഗ്രാമത്തിൻ്റെ കേന്ദ്രം. ഓരോ തവണ കാണുമ്പോഴും ഭംഗി കൂടുന്ന എന്തോ ഒരു രഹസ്യം ഈ ശില്പത്തിനുണ്ടെന്ന് തോന്നിപ്പോകും. ശില്പത്തിൻ്റെ വലിപ്പവും അത് സ്ഥിതി ചെയ്യുന്ന മനോഹരമായ ജലാശയവും ആണ് ആരെയും ആകർഷിക്കുന്നത്. കാനായി കുഞ്ഞിരാമൻ്റെ നിരവധി ശില്പങ്ങൾ വേളി ടൂറിസം വില്ലേജിന് അകത്തുണ്ട്.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ശില്പങ്ങളാണ് കാനായിയുടേത്. മലമ്പുഴയിലെ യക്ഷിയും, അലസമായി ആകാശം നോക്കി കിടക്കുന്ന ശങ്കുമുഖത്ത് സാഗരകന്യകയും ഒക്കെ ഇതിൽ ചിലതാണ്. ആസ്വാദകന് വായിച്ചെടുക്കാൻ തരത്തിൽ ഒരുപാട് കാര്യങ്ങൾ ഓരോ നിർമ്മിതിയിലും ഉണ്ട്. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ഒരേ തരത്തിൽ അമ്പരപ്പിക്കുന്നു എന്നതാണ് വേളിയിലെ ശംഖിൻ്റെ പ്രധാന സവിശേഷത. വേളി എന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് തന്നെ ഒരുപക്ഷേ ഈ ശംഖിൻ്റെ ശില്പമാകും.
advertisement
തലസ്ഥാന നഗരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്, ഓട്ടോ അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങൾ വഴി എളുപ്പത്തിൽ എത്തിച്ചേരാം. വേലി ലഗൂണിൻ്റെ തെക്കൻ തീരത്താണ് സമൃദ്ധമായ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ശാന്തമായ കുളം, കുട്ടികളുടെ പാർക്ക്, കുതിര സവാരി, പെഡൽ ബോട്ടിംഗ്, ഫ്ലോട്ടിംഗ് കഫേ എന്നിവ വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രത്യേകതകളാണ്. ഉദ്യാനം പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമാണ്. ലാൻഡ്‌സ്‌കേപ്പ് ചെയ്‌ത പൂന്തോട്ടത്തിൽ നടപ്പാതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും ആകർഷകമായ ശിൽപങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട്. കാനായി കുഞ്ഞിരാമൻ്റെ ശംഖ് ശിൽപം വിനോദസഞ്ചാര ഗ്രാമത്തിലെ വേറിട്ട ആകർഷണമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വേളി തീരത്തെ വെൺശംഖു ശിൽപ്പങ്ങൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement