advertisement

തിരുവനന്തപുരം CPM ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞതിന് മൂന്ന് ABVP പ്രവർത്തകർ കസ്റ്റഡിയിൽ

Last Updated:

വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ്. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ മൂന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു. അഞ്ചു മണിയോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയെങ്കിലും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസിനെ തടഞ്ഞു.സി സി ടി വിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു.
സംഘർഷത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങി സി പി എം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പോലീസ് നിഗമനം.
advertisement
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്.മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി.
രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പൊലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം CPM ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞതിന് മൂന്ന് ABVP പ്രവർത്തകർ കസ്റ്റഡിയിൽ
Next Article
advertisement
കളക്ടറാകണോ?  സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം
കളക്ടറാകണോ?  സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം
  • സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 24 വരെ ലഭ്യമാണ്

  • ഈ വർഷം 1013 ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു, ബിരുദം അടിസ്ഥാന യോഗ്യതയാണ്, പ്രായപരിധി 21-32 വയസ്സ്

  • അപേക്ഷാ ഫീസ് 100 രൂപ, സ്ത്രീകൾ, പട്ടികജാതി/വർഗ, ഭിന്നശേഷിക്കാർക്ക് ഫീസിൽ ഇളവ് ലഭിക്കും

View All
advertisement